റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊട്ടാരക്കര: അര്‍ദ്ധരാത്രിയില്‍ നടുറോഡില്‍ കണ്ട പെരുമ്പാമ്പ്‌ പഴക്കടയിലേക്ക് ഇഴഞ്ഞുകയറി. വനംവകുപ്പെത്തി തെരച്ചില്‍ നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. 2021 സെപ്‌തംബര്‍ 14 ചൊവ്വാഴ്‌ച രാത്രി രണ്ടുമണിയോടെ കൊട്ടാരക്കര ചന്തമുക്കിലാണ്‌ സംഭവം. കാറിലെത്തിയ യുവാക്കളാണ് റോഡിന്‌ കുറുകെ പെരുമ്പാമ്പ്‌ ഇഴയുന്നത്‌ കണ്ടത്‌.

കാര്‍ നിര്‍ത്തിയ ഇവര്‍ പാമ്പ്‌ ഇഴഞ്ഞുപോകുന്നത്‌ വീഡിയോയില്‍ പകര്‍ത്തി. അപ്പോഴേക്കും പാമ്പ്‌ റോഡ്‌സൈഡിലുളള ടാര്‍ പോളിന്‍ മറച്ച പഴക്കടയിലേക്ക്‌ ഇഴഞ്ഞുകയറി അപ്രത്യക്ഷമായി .കടക്കുമുന്നില്‍ എഴുതി വച്ചിരുന്ന ഉടമയുടെ നമ്പരില്‍ വിളിച്ച്‌ യുവാക്കള്‍ വിവരമറിയിച്ചു. സ്ഥലത്തെത്തിയ ഉടമ പത്തനാപുരം വനംവകുപ്പ്‌ ഓഫീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന്‌ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. കടയിലെ മുഴുവന്‍ സാധനങ്ങളും പുറത്തെടുത്ത്‌ വക്കുംമൂലയും അരിച്ചുപെറുക്കി പുലര്‍ച്ചെ അഞ്ചരമണിവരെ തെരച്ചില്‍ നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല പാമ്പ്‌ ഓടവഴി ഇഴഞ്ഞുപോയിരിക്കാമെന്നാണ്‌ കരുതുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *