ഒരു കുടുംബത്തിലെ 16 പേര്‍ക്കും കൊറോണ ബാധിച്ചു; എല്ലാവരും ജീവിതത്തിലേക്ക് മടങ്ങിയും വന്നു.

മൊറാദാബാദ്: ഒരു വീട്ടിലെ 16 പേര്‍ക്ക് ഒന്നിച്ച് കൊറോണ ഉണ്ടാവുക. രണ്ടു വയസ്സു മുതല്‍ 60 വയസ്സ് വരെ പ്രായത്തിനിടയിലുള്ള എല്ലാവരും രോഗത്തെ കീഴടക്കി ജീവിതത്തിലേക്ക് മടങ്ങിവരുക. ഉത്തര്‍പ്രദേശിലെ മൊറാദാബാദ് നഗരത്തിലാണ് ഈ സംഭവം.

കുടുംബ തലവനായ വാമി ഖാന്‍ തന്റെ 16 അംഗ കുടുംബത്തിന്റെ രോഗവുമായുള്ള പോരാട്ടത്തെ ഓര്‍മിച്ചു പറയുമ്പോള്‍ കേള്‍ക്കുന്നവരില്‍ വിസ്മയം നിറയുന്നു.

ഫലം പോസിറ്റീവ് ആയതോടെ ആകെ ഭൂകമ്പം ആയിരുന്നു കുടുംബത്തില്‍. കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗത്തിന് രണ്ടു വയസ്സ് മാത്രമാണ് ഉള്ളത്. ചികിത്സയില്ലാത്ത രോഗം. പതിനായിരങ്ങളിലേക്ക് വളരുന്ന മരണ സംഖ്യയുടെ കണക്ക് എല്ലാദിവസവും ലോകത്തിന്റെ നാനാഭാഗത്തുനിന്നും എത്തിക്കൊണ്ടിരിക്കുന്നു.

ഏപ്രില്‍ പത്താം തീയതിയാണ് ആണ് കുടുംബത്തില്‍ ഒരാള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. ഖാന്റെ സഹോദരനായിരുന്നു ആദ്യം രോഗം പകര്‍ന്നു കിട്ടിയത്. അയാളുമായി ഇടപഴകിയ സുഹൃത്തിന് രോഗം തിരിച്ചറിഞ്ഞതിനെ തുടര്‍ന്നായിരുന്നു പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫലം പോസിറ്റീവ് ആയതോടെ ആകെ ഭൂകമ്പം ആയിരുന്നു കുടുംബത്തില്‍. കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗത്തിന് രണ്ടു വയസ്സ് മാത്രമാണ് ഉള്ളത്. ചികിത്സയില്ലാത്ത രോഗം. പതിനായിരങ്ങളിലേക്ക് വളരുന്ന മരണ സംഖ്യയുടെ കണക്ക് എല്ലാദിവസവും ലോകത്തിന്റെ നാനാഭാഗത്തുനിന്നും എത്തിക്കൊണ്ടിരിക്കുന്നു. ആരും ഭയന്നുവിറച്ചു പോകുന്ന സാഹചര്യം. 16 അംഗങ്ങളും മരണത്തിന് നിഴലില്‍. ആര്‍ക്കൊക്കെ രോഗം പിടിച്ചിട്ടുണ്ട്. ആരൊക്കെ മരണക്കെണിയില്‍ വീണിട്ടില്ല. ഒന്നും വ്യക്തമല്ല.

ആരും അടുത്തില്ല. ദൂരെ നിന്ന് എല്ലാം നിരീക്ഷിച്ചു. ഖാന്റെ കുടുംബമൊന്നാകെ വലിയ വിപത്തില്‍ വീണത് ദൂരെ നിന്ന് കാണാന്‍ മാത്രമെ കഴിയുമായിരുന്നുള്ളൂ.

വീടിനു മുമ്പിലേക്ക് മൂന്ന് ആംബുലന്‍സുകള്‍ പാഞ്ഞു വന്നു നിന്നു. ആരോഗ്യ പ്രവര്‍ത്തകരുടെ ഒരു പട തന്നെ ഉണ്ട് പിറകെ. പോലീസുകാര്‍ 25 പേരില്‍ അധികം, വനിതാ പോലീസുകാരികള്‍ ഉള്‍പ്പെടെ. പരിസരത്തുള്ള ആളുകളും കോളനിവാസികളും ആകെ ഇളകി വശായി. ആരും അടുത്തില്ല. ദൂരെ നിന്ന് എല്ലാം നിരീക്ഷിച്ചു. ഖാന്റെ കുടുംബമൊന്നാകെ വലിയ വിപത്തില്‍ വീണത് ദൂരെ നിന്ന് കാണാന്‍ മാത്രമെ കഴിയുമായിരുന്നുള്ളൂ. പോലീസും ആരോഗ്യപ്രവര്‍ത്തകരും വളരെ സഹാനുഭൂതിയോടു കൂടിയാണ് പെരുമാറിയത്. പിഞ്ചു കുഞ്ഞടക്കം 16 പേരല്ലേ ഒന്നിച്ച് രോഗത്തിന് അടിമയായിരിക്കുന്നത്. ആ പരിഗണന അവരുടെ പ്രവര്‍ത്തിയില്‍ ഉണ്ടായിരുന്നു.

16പേരെയും മൊറാദാബാദിലെ ഐ എഫ് ടി എം യൂണിവേഴ്‌സിറ്റിയിലേക്ക് കൊണ്ടുപോയി. പരിശോധനാഫലം വരുന്നതുവരെ അവിടെ പാര്‍പ്പിച്ചു. മൂന്നാം ദിവസം ഫലം വന്നു. ഒരു രോഗലക്ഷണവും ആരും കാണിച്ചിരുന്നില്ല. പക്ഷേ എല്ലാവരും പോസിറ്റീവ് ആയിരുന്നു. അതോടെ എല്ലാവരെയും തീര്‍ത്ഥങ്കര്‍ മഹാവീര യൂണിവേഴ്‌സിറ്റിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.

അവിടുത്തെ സ്ഥിതി വളരെ മോശമായിരുന്നു. ഒരു മുറിയില്‍ പത്തിലധികം ആളുകള്‍. പോസിറ്റീവ്, നെഗറ്റീവ് പരിശോധനാഫലം ഉള്ളവര്‍ എല്ലാം ഒന്നിച്ച്. പനി നോക്കാനോ അങ്ങനെ എന്തെങ്കിലും ആയി ഒരു ഡോക്ടറുടെ സേവനം പോലും കിട്ടിയില്ല.

അവിടുത്തെ സ്ഥിതി വളരെ മോശമായിരുന്നു. ഒരു മുറിയില്‍ പത്തിലധികം ആളുകള്‍. പോസിറ്റീവ്, നെഗറ്റീവ് പരിശോധനാഫലം ഉള്ളവര്‍ എല്ലാം ഒന്നിച്ച്. പനി നോക്കാനോ അങ്ങനെ എന്തെങ്കിലും ആയി ഒരു ഡോക്ടറുടെ സേവനം പോലും കിട്ടിയില്ല. എങ്കിലും രോഗപീഡകള്‍ ഒന്നും ആര്‍ക്കും ഇല്ലാതിരുന്നതുകൊണ്ട് പ്രയാസം ഒന്നും അനുഭവിച്ചില്ല. ഒരിക്കല്‍ പോസിറ്റീവ് ആയാല്‍ തുടര്‍ച്ചയായി രണ്ടു പ്രാവശ്യം നെഗറ്റീവ് ഫലം വന്നാലേ രോഗത്തില്‍ നിന്ന് രക്ഷപ്പെട്ടു എന്ന് പറയാനാവൂ. 16പേരുടേയും ഫലം തുടര്‍ച്ചയായി നെഗറ്റീവ് ആയതിനുശേഷം ആശുപത്രി വിട്ടു. മെയ് ഒന്നാം തീയതി ആയിരുന്നു വീട്ടിലെത്തിയത്.

പതിനാറ് പേരില്‍ ഒരാള്‍ക്കുപോലും ഒരു രോഗലക്ഷണവും പ്രകടിപ്പിക്കാതിരുന്നത് ഡോക്ടര്‍മാരെ അമ്പരപ്പിച്ചിരിക്കുകയാണ്. അത് മാത്രമല്ല രോഗബാധയുടെ കാഠിന്യം ഒരാളില്‍ പോലും അധികമായി അനുഭവപ്പെട്ടതുമില്ല. ഇന്ത്യയിലെ കൊറോണ ബാധയുടെ ചരിത്രത്തില്‍ ഈ കുടുംബത്തിന്റെ അനുഭവം ഏറെ പ്രത്യേകതകള്‍ ഉള്ളതായി മാറുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →