മുംബൈ:പുനെ സ്വദേശി സാമ്രാട്ട് മോസെ(39) എന്ന ‘സ്വര്‍ണ മനുഷ്യന്’അന്തരിച്ചു. സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഹൃദയാഘാതം മൂലമാണ് മരണം. 8 മുതല്‍ 10 കിലോ വരെ തൂക്കമുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കുന്നതില്‍ തത്പരനായ ആദ്ദേഹത്തെ ജനങ്ങള്‍ സ്വര്‍ണ മനുഷ്യന് എന്ന് വിളിച്ചു.ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായതിനാല്‍ വളരെക്കുറച്ച് ആളുകള്‍ മാത്രമേ സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുത്തിരുന്നുള്ളൂ.
മുന്‍ എംഎല്‍എ രംഭാവു മോസെയുടെ മരുമകനായ സാമ്രാട്ട് പ്രാദേശിക തിരഞ്ഞെടുപ്പില്‍ സംഗംവാദിയില്നിന്നു മത്സരിച്ചിരുന്നു.ഇദ്ദേഹത്തിന് ഭാര്യയും 2 മക്കളുമുണ്ട്.




