റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലക്കാട്: യുവതിയായ മാതാവിനെയും രണ്ട് പിഞ്ചുകുട്ടികളെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുഴല്‍മന്ദം പല്ലന്‍ചാത്തനൂര്‍ തേനംകാടി മഹേഷിന്റെ ഭാര്യ കൃഷ്ണകുമാരി (25), അഞ്ച് വയസും അഞ്ച് മാസവും പ്രായമുള്ള രണ്ട് കുട്ടികള്‍ എന്നിവരാണ് മരിച്ചത്.

കെട്ടിടനിര്‍മാണ തൊഴിലാളിയായ മഹേഷ് ജോലിക്ക് പോയിരുന്നു. ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തിയപ്പോഴാണ് അഞ്ച് വയസുകാരന്‍ ആഗ്‌നേഷ് കിടക്കയിലും ഇളയകുട്ടി അഗ്‌നേയ തൊട്ടിലിലും മരിച്ചനിലയില്‍ കണ്ടത്. കൃഷ്ണകുമാരിയെ വീടിന്റെ കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. മുറിക്കുള്ളില്‍ റൊട്ടി, ശീതളപാനിയം, കുപ്പി എന്നിവ കിടപ്പുണ്ടായിരുന്നു. കുട്ടികളെ കൊലപ്പെടുത്തിയശേഷം കൃഷ്ണകുമാരി ആത്മഹത്യ ചെയ്തതാവാമെന്നാണ് പ്രാഥമിക നിഗമനം.

രണ്ടാമത്തെ കുട്ടിയുടെ പ്രസവത്തോടെ കൃഷ്ണകുമാരിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായതായും ഇതിന് ചികിത്സ നടന്നുവരുന്നതായും മഹേഷ് പറഞ്ഞു. പ്രസവത്തിനായി കൃഷ്ണകുമാരിയുടെ വീട്ടിലേക്ക് പോയ ഇവര്‍ രണ്ടുദിവസംമുമ്പാണ് ഭര്‍തൃഗൃഹത്തിലെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്ന് സ്ഥലം സന്ദര്‍ശിച്ച പാലക്കാട് ഡിവൈഎസ്പി ഷാജി എബ്രഹാം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *