റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൊടുപുഴ: തൊടുപുഴയില്‍ പള്ളിയിലെ കാണിക്കവഞ്ചിയില്‍നിന്ന് നാണയങ്ങള്‍ മോഷ്ടിച്ച എഎസ്‌ഐ നാട്ടുകാരുടെ പിടിയിലായി. കൂടെ പൊതിരെ തല്ലുംകിട്ടി. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. ലോക് ഡൗണ്‍ ആയിരുന്നതിനാല്‍ പ്രദേശത്ത് ആള്‍സഞ്ചാരം ഉണ്ടായിരുന്നില്ല. ഈ തക്കംനോക്കിയാണ് കാന്തം ഉപയോഗിച്ച് എഎസ്‌ഐ ചില്ലറമോഷണത്തിന് ഇറങ്ങിപ്പുറപ്പെട്ടത്.

പോലീസ് ഉദ്യോഗസ്ഥന്റെ കാന്തം ഉപയോഗിച്ചുള്ള മോഷണം പള്ളിക്കുസമീപം താമസിക്കുന്ന ആളുടെ ശ്രദ്ധയില്‍പ്പെടുകയും അദ്ദേഹം ഈ വിവരം പള്ളിക്കമ്മിറ്റിക്കാരെ അറിയിക്കുകയും ചെയ്തു. അവരെത്തിയപ്പോള്‍ കാന്തവുമായി നില്‍ക്കുന്ന എഎസ്‌ഐയെയാണ് കണ്ടത്. ഇതോടെ പള്ളിക്കമ്മിറ്റിക്കാരും നാട്ടുകാരും ചേര്‍ന്ന് എഎസ്‌ഐയെ ചോദ്യംചെയ്യുകയും മര്‍ദിക്കുകയും ചെയ്തു. താന്‍ അടുത്തുള്ള സ്‌റ്റേഷനിലെ എഎസ്‌ഐ ആണെന്നു പറഞ്ഞിട്ടും നാട്ടുകാര്‍ മര്‍ദനം തുടര്‍ന്നു. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *