കട്ടപ്പന : നാഗമാണിക്യവും റൈസ്പുളളറും നല്‍കാമെന്ന് പറഞ്ഞ് 44.5 ലക്ഷം രൂപ തട്ടിയെടുത്ത ആള് അറസ്റ്റിലായി. മൂന്നാര്‍ ചട്ടമൂന്നാര്‍ 291-ാം നമ്പര്‍ വീട്ടില്‍ തിരുമുരുകനെയാണ് വണ്ടന്മേട് പോലീസ് അറസ്റ്റ് ചെയ്തു. ചേറ്റുകുഴി സ്വദേശികളില്‍ നിന്ന് 2020 നവംബറിലാണ് ഇത് സംബന്ധിച്ച പരാതി പോലീസിന് ലഭിക്കുന്നത്.
തിരുമുരുകന്റെ കൂട്ടാളികളില്‍ ഒരാളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേതുടര്ന്ന് തിരുമുരുകന്‍ ഒളിവില്‍ പോവുകയായികുന്നു. ഇയാള്‍ ചട്ടമൂന്നാറിലെ വീട്ടില്‍ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് 2021 ജൂലൈ 30 വെളളിയാഴ്ച വണ്ടന്മേട് പോലീസ് വീട്ടിലെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. നെടുംകണ്ടം കോടതി ഇയാളെ റിമാന്റ് ചെയ്തു. മറ്റു പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. വണ്ടന്മേട് ഇന്‍സ്പെക്ടര്‍ നവാസ്, എസ്ഐ ജോസ് പി ജേക്കബ്, സിപിഒമാരായ രാജേഷ്, ബാബുരാജ്, എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.




