റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മു​ഖ്യ​മ​ന്ത്രി​യു​മാ​യു​ള്ള വ്യാ​പാ​രി​ക​ളു​ടെ ച​ർ​ച്ച 16/07/2021 വെള്ളിയാഴ്ച

July 16, 2021 - 7:41 am

ക​ട​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പിണറായി വിജയനും വ്യാ​പാ​രി നേ​താ​ക്ക​ളും 16/07/2021 വെള്ളിയാഴ്ച ച​ര്‍​ച്ച ന​ട​ത്തും. ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ വ്യാ​പാ​രി നേ​താ​ക്ക​ള്‍​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ നി​ന്നും അ​റി​യി​പ്പു ല​ഭി​ച്ചി​ട്ടു​ണ്ട്. ഓ​ണം, ബ​ക്രീ​ദ് വി​പ​ണി​ക​ള്‍ മു​ന്നി​ല്‍ ക​ണ്ട് നി‍​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു​ക​ള്‍ ല​ഭി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. മുഖ്യമന്ത്രിയുമായുള്ള ചർച്ചക്ക് ശേഷം തുടർനിലപാട് സ്വീകരിക്കാൻ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സെക്രട്ടറിയേറ്റ് യോഗവും 16/07/2021 വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചേരും.

സംസ്ഥാനത്ത് ലോക് ഡൗൺ ഇളവുകൾ ചർച്ച ചെയ്യാനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള അവലോകനയോഗം 17/07/2021 ശനിയാഴ്ച ചേരും.

ആരാധനാലയങ്ങളിൽ കൂടുതൽ പേരെ നമസ്ക്കാരത്തിന് അനുവദിക്കണമെന്ന് മുസ്ലീം മത മേലധ്യക്ഷന്മാരും സംഘടനകളും ആവശ്യപ്പെടുന്നു. രണ്ടും പരിഗണിച്ച് എതിർപ്പുകൾ ഒഴിവാക്കുന്നതിനെ കുറിച്ചാണ് സർക്കാറിന്‍റെ ആലോചന. അതേസമയം ടിപിആർ പത്തിന് മുകളിൽ തന്നെ തുടരുന്നതാണ് സർക്കാർ പ്രധാനമായും നേരിടുന്ന പ്രശ്നം. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *