റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭാരത് ബയോടെക്കിന്റെ ഹൈദരാബാദ് ക്യാമ്പസിന് സിഐഎസ്എഫ് സുരക്ഷ

June 9, 2021 - 1:56 pm

ന്യൂഡല്‍ഹി: കൊവാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്കിന്റെ ഹൈദരാബാദ് ക്യാമ്പസിന് സുരക്ഷ ശക്തമാക്കി സര്‍ക്കാര്‍. കേന്ദ്ര വ്യവസായ സുരക്ഷാ സേന (സിഐഎസ്എഫ്) ആണ് ചുമതല ഏറ്റെടുത്തത്. ഭീഷണിയുണ്ടെന്നും സുരക്ഷ നല്‍കണമെന്ന് കാട്ടി ഒരു മാസം മുന്‍പാണ് ഭാരത് ബയോടെക് സിഐഎസ്എഫിന് അപേക്ഷ നല്‍കിയത്.സുരക്ഷയുടെ ചിലവ് കമ്പനി വഹിക്കും. 64 അംഗ സിഐഎസ്എഫ് ടീമാണ് ഹൈദരാബാദിലെത്തുക. നഗരത്തിലെ ഷമീര്‍പേട്ടില്‍ ജീനോം വാലിയിലാണ് ഭാരത് ബയോടെകിന്റെ ക്യാമ്പസ്.ജൂണ്‍ 14 മുതലായിരിക്കും സേന ക്യാമ്പസിന്റെ സുരക്ഷാ ചുമതല ഏറ്റെടുക്കുകയെന്ന് സിഐഎസ്എഫ് ഡി.ഐ.ജി അനില്‍ പാണ്ഡെ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *