റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊറോണയ്ക്കെതിരായ വാക്സിൻ ഓക്സ്‌ഫോഡിൽ അവസാനഘട്ടത്തിൽ

April 18, 2020 - 9:31 pm

ലണ്ടന്‍: കോവിഡിനെതിരെയുള്ള ആദ്യ മരുന്ന് ബ്രിട്ടന് വരുമെന്ന് റിപ്പോർട്ടുകള്‍. റെംഡിസിവിര്‍ അടക്കമുള്ള മരുന്നുകള്‍ വിപണിയിലെത്താന്‍ വൈകുമെന്ന റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്. ഇതോടെ ബ്രിട്ടന് വന്‍ നേട്ടമാണ് സ്വന്തമാക്കാന്‍ പോകുന്നത്. ഇതുവരെ നടന്ന പരീക്ഷണങ്ങളൊക്കെ ഈ മരുന്ന് വിജയിച്ചുവെന്നാണ് സൂചന. ഗില്‍ബര്‍ട്ട് മെഡിസിന്‍ എന്ന വിളിപ്പേരും ഇതിനുണ്ട്.

വാക്സിന്‍ മനുഷ്യശരീരത്തില്‍ പരീക്ഷിക്കാനാണ് ഓക്‌സ്‌ഫോര്‍ഡ് ഔരുങ്ങുന്നത്. മെയില്‍ അഞ്ച് പേരില്‍ മരുന്ന് പരീക്ഷണം നടത്തുമെന്ന് ഓക്‌സ്‌ഫോര്‍ഡ് വാക്‌സിനോളജിയിലെ പ്രൊഫസര്‍ സാറ ഗില്‍ബെര്‍ട്ട് വെളിപ്പെടുത്തി. 18 വയസ്സിനും 55 വയസ്സിനും ഇടയിലുള്ളവരെയാണ് പരീക്ഷണത്തിനായി തിരഞ്ഞെടുക്കുക. ഈ വര്‍ഷം ഒക്ടോബറോടെ മരുന്ന് വിപണിയിലെത്തുമെന്ന് സാറ വെളിപ്പെടുത്തി.

സെപ്റ്റംബര്‍ അവസാനത്തോടെ തന്നെ ഒരു മില്യണ്‍ വാക്‌സിനുകള്‍ വിപണിയിലെത്തുമെന്ന് ഓക്‌സ്‌ഫോര്‍ഡ് ഉറപ്പ് നല്‍കുന്നു. കുറഞ്ഞ സമയത്തിനുള്ള കൂടുതല്‍ ഉല്‍പ്പാദന ശേഷിയാണ് ഈ മരുന്നുകള്‍ക്ക് ഉള്ളത്. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *