റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ മെയ് 18ന് നടക്കുമെന്ന് സൂചന

May 5, 2021 - 4:34 pm

തിരുവനന്തപുരം: ചരിത്ര വിജയം നേടിയ പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടാം മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകളിലേക്ക് കടന്നതോടെ ആരൊക്കെ മന്ത്രി കസേരകളിലെത്തുമെന്ന് ഉറ്റുനോക്കുകയാണ് കേരളം. മുഖ്യമന്ത്രി ഒഴികെയുളള മന്ത്രിമാരില്‍ ഏറിയ പങ്കും പുതുമുഖങ്ങളായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ആരോഗ്യ മന്ത്രി ശൈലജടീച്ചര്‍ മാത്രം പിണറായിക്ക് പിന്നാലെ ക്യാബിനറ്റില്‍ ഇടം പിടിച്ചേക്കുമെന്ന സൂചനയുണ്ട്.

2021 മെയ് 4ന് ചേര്‍ന്ന പിബി അംഗങ്ങളായ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എംഎ ബേബി ,എസ് രാമചന്ദ്രന്‍പിളള എ്‌നിവര്‍ നടത്തിയ കൂടിയാലോചനകളിലും ഫ്രഷ് ക്യാബിനറ്റ് എന്ന ആശയത്തിനാണ് മുന്‍തൂക്കം കിട്ടിയതെന്നാണ് സൂചന. മട്ടന്നൂരില്‍ നിന്ന് 60,000വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ജയിച്ച കെകെ ശൈലജ ടീച്ചറിന് ഏറ്റവും ജനപ്രീതിയുളള മന്ത്രി കൂടി ആയതിനാല്‍ ഇക്കുറിയും അവസരം ലഭിച്ചേക്കും. മന്ത്രിസഭയില്‍ പൂര്‍ണമായും പുതുമുഖങ്ങളെ കൊണ്ടുവരുന്നതിലൂടെ സിപിഎമ്മില്‍ സമ്പൂര്‍ണ തലമുറ മാറ്റം സാധ്യമാവും എന്നതാണ് ഇതിലെ സവിശേഷത.

34 വര്‍ഷം അധികാരത്തിലിരുന്ന ബംഗാളില്‍ പാര്‍ട്ടി തകരാന്‍ ഇടയായത് തലമുറ മാറ്റത്തോട് മുഖം തിരിച്ചുനിന്നാതാണ് എന്ന പാഠം ഉള്‍ക്കൊണ്ടാണ് കേരളത്തില്‍ തലമുറ മാറ്റത്തിന് സിപിഎം ലക്ഷ്യമിടുന്നത്. 99 സീറ്റുകളുടെ മഹാഭൂരിപക്ഷം പരീക്ഷണത്തിനുളള ധൈര്യം സിപിഎംന് നല്‍കുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെടുത്ത ഉറപ്പുളള തീരുമാനം ഫലം കണ്ടതും നേതാക്കളുടെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നു.

സപിഐ മന്ത്രിമാരുടെ സാന്നിദ്ധ്യം കുറഞ്ഞേക്കുമെന്ന വാര്‍ത്തയും തിരുവനന്തപുരത്തുനിന്നും വരുന്നുണ്ട്. സിപിഐക്ക് കഴിഞ്ഞ സര്‍ക്കാരില്‍ കിട്ടിയ ആറ് ക്യാബിനറ്റ് പദവികളില്‍ ഒന്ന് കുറയാനാണ് സാധ്യത . കഴിഞ്ഞ തവണ കൈവശം വച്ച ചില വകുപ്പുകളും നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ജനതാദള്‍ ഗ്രൂപ്പുകള്‍ ലയിച്ചുവന്നാല്‍ ഒരു സ്ഥാനം അവര്‍ക്കും നല്‍കാന്‍ ധാരണയുണ്ട്. ഗണേഷ്‌കുമാര്‍ ആന്‍റണി രാജു എന്നിവരുടെ പേരുകളും കേള്‍ക്കുന്നുണ്ട്.

സത്യ പ്രതിജ്ഞ മെയ് 18ന് നടക്കുമെന്നാണ് സൂചന. കഴിഞ്ഞ പ്രാവശ്യം 2016 മെയ് 25നാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റത് .സത്യപ്രതിജ്ഞാ ചടങ്ങ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വളരെ ലളിതമായിട്ടാവും നടത്തുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *