റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒരു നൊമ്പരമായി പിഎം നജീബിന്‍റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

May 5, 2021 - 2:22 pm

കോഴിക്കോട്: ‘നമ്മുടെയൊക്കെ കയ്യില്‍ എന്തുണ്ടായിട്ടും ശ്വസിക്കാന്‍ ജീവ വായു ലഭിക്കുന്നില്ലെങ്കില്‍ നമ്മളൊക്കെ എത്ര നിസാരന്മാരായിപ്പോകുന്നു. ഓക്‌സിജന്‍ സിലണ്ടറുകള്‍ക്കുവേണ്ടി വരി നില്‍ക്കുന്ന ഇന്ത്യയിലെ സഹോദരങ്ങളോട് ഐക്യപ്പെടാന്‍ നമുക്കോരുത്തര്‍ക്കും കഴിയാണ്ടതാണ്’ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച മരിച്ച ഓഐസിസി സൗദി നാഷണല്‍ പ്രസിഡന്‍റ് പിഎം നജീബിന്‍റെ ഈ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായനക്കാരില്‍ ഒരു നൊമ്പരമായി അവശേഷിക്കുന്നു. ആശുപത്രി കിടക്കയില്‍ നിന്ന് 2021 ഏപ്രില്‍ 27നാണ് അദ്ദേഹം ഈ അവസാന പോസ്റ്റിട്ടത്.

തന്‍റെ പോസ്റ്രില്‍ അദ്ദേഹം തുടരുന്നു’ എത്രയൊക്കെ ജാഗ്രതയോടുകൂടി നമ്മള്‍ നടന്നാലും ചില അനിവാര്യമായ കീഴ്‌പ്പെടലുകള്‍ക്ക് വിധേയരാവേണ്ടിവരും. കൊറോണ അതുപോലെ ഒന്നാണെന്ന് തോന്നുന്നു .രണ്ടാം തരംഗം കൂടുതല്‍ ശക്തമാവുമ്പോഴും അലസമായി മാസ്‌ക് ധരിക്കുന്നതും , അനാവശ്യമായ സംഗമങ്ങള്‍ക്കും ,രോഗം ഉണ്ടെന്നറിഞ്ഞിട്ടും അത് സ്ഥിരീകരിക്കാന്‍ മെനക്കെടാതെ നിരപരാധികളെക്കൂടി കഷ്ടത്തിലാക്കുന്ന കുറച്ചുപേരെങ്കിലും നമുക്കിടയില്‍ ഉണ്ട് .വൈറസിനപ്പോലെ അക്കൂട്ടരും ഈ അവസ്ഥക്ക് കാരണക്കാരാണ്. കഴിഞ്ഞമാസം മുഴുവന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായപ്പോഴും ജനങ്ങള്‍ക്കിടയിലൂടെ നടന്നപ്പോഴും രോഗം പിടിപെടാതിരിക്കാന്‍ കഴിവിന്‍റെ പരമാവധി ശ്രദ്ധിച്ചിരുന്നു.’

‘ കഴിഞ്ഞ വര്‍ഷം ദമാമില്‍ നിന്ന് പോരുന്നതുവരെ കൊറോണയുമായി ബന്ധപ്പെട്ട കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായും കൂടെപിറപ്പുകള്‍ക്ക് താങ്ങായി നില്‍ക്കുന്ന കര്‍മ ധീരരുടെ മുന്നില്‍ നടക്കാന്‍ കഴിഞ്ഞും നാടണയാന്‍ കൊതിച്ച പ്രവാസികളുടെ ആഗ്രഹ സാഫല്യത്തിന് ചുക്കാന്‍പിടിച്ചും അങ്ങനെയങ്ങനെ ഈ ജന്മത്തില്‍ ചെയ്ത ചെറുതും വലുതുമായ എല്ലാ പുണ്യ പ്രവര്‍ത്തികളുടെയും കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും പ്രാര്‍ത്ഥ നയുടെ ഫലമായി ഞാന്‍ പൂര്‍വ സ്ഥിതിയിലേക്ക തിരിച്ചുവരും ..ഉറപ്പ് അതിനുളള ശ്രമം നടക്കുകയാണ് .അനുഭവത്തിന്‍റെ വെളിച്ചത്തില്‍ എനിക്കൊന്നേ പറയാനുളളു. തങ്ങള്‍ക്കാവശ്യമുളളപ്പോള്‍ മാത്രം ലോക്കഡൗണ്‍ പ്രഖ്യാപിക്കുന്ന…ഈ ദുരിതകാലം സ്വന്തം മുഖച്ചായ മിനുക്കാനുളള അവസരമായി കാണുന്ന ഒരു രാജ്യത്തെ പൗരന്മാരുടെ പൗരാവകാശമായ വാക്‌സിനുപോലും വിലയീടാക്കുന്ന ഭരണാധികാരികളുടെ നാട്ടില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട നമ്മള്‍ ഓരോരുത്തരും മാത്രമാണ് നമുക്കും ഈ സമൂഹത്തിനും കാവലായി നില്‍ക്കേണ്ടത്.’

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ലോകം മുഴുവനും തുടരുന്ന ജാഗ്രതക്കുമുന്നില്‍ തോറ്റു കൊടുക്കാത്ത കുറെ വൈറസ് അദ്ദേഹത്തിന്‍റെ ശരീരത്തേയും കീഴ്‌പ്പെടുത്തി. ചെറിയ പനിയും ക്ഷീണവും കാരണം കഴിഞ്ഞ ആഴ്ച നടത്തിയ ടെസ്റ്റില്‍ പോസിറ്റീവായി. മുഴുവന്‍ പ്രോട്ടോകോളും പാലിച്ച് വീട്ടില്‍തന്നെ ചികിത്സയില്‍ കഴിഞ്ഞിരുന്നു അദ്ദേഹം . എന്നാല്‍ ശ്വാസ തടസം അനുഭവപ്പെടാന്‍ തുടങ്ങിയതോടെ കോഴിക്കോട് മൈത്ര ആശുപത്രിയില്‍ അഡമിറ്റ് ചെയ്തു. ആരോഗ്യം വീണ്ടെടുക്കാനുളള ശ്രമത്തിനിടെ അദ്ദേഹം വിടപറയുകയായിരുന്നു.അവസാനമായി അദ്ദേഹം തന്‍റെ പോസ്റ്റില്‍ കുറിച്ചിരുന്നു.

‘ ഈ പുണ്യ മാസത്തില്‍ നിങ്ങളോരുത്തരുടെയും പ്രാര്‍ത്തനയില്‍ എന്നെയും എന്നെപ്പോലെ ഈ രോഗത്തിനടിമപ്പെട്ടവരെയും ഉള്‍പ്പെടുത്തണമന്ന് അപേക്ഷിക്കുന്നു.’

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *