മലപ്പുറം: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് കെഎസ്ഇബി. പുതിയ വൈദ്യുതി കണക്ഷനുള്ള അപേക്ഷകള്‍, മീറ്റര്‍/ലൈന്‍/ പോസ്റ്റ് എന്നിവ മാറ്റി സ്ഥാപിക്കല്‍, ഉടമസ്ഥാവകാശം, കണക്റ്റട് ലോഡ് മാറ്റുക, വൈദ്യുതി ബില്ല് അടക്കല്‍ തുടങ്ങിയ പൊതുവായ സേവനങ്ങള്‍ക്ക് കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ ഓണ്‍ലൈന്‍ സൗകര്യമോ ‘സേവനം വാതില്‍പ്പടി’ സേവനമോ പ്രയോജനപ്പെടുത്തണമെന്ന് മഞ്ചേരി ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. ടോള്‍ ഫ്രീ നമ്പര്‍: 1912.



