റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡിനെ പിടിച്ചുകെട്ടാൻ എല്ലാ സംസ്ഥാനങ്ങൾക്കും പൂർണ പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, വാക്‌സിനെക്കുറിച്ചുള്ള കള്ളപ്രചാരണത്തിൽ വീഴരുതെന്നും മോദി

April 25, 2021 - 12:29 pm

ന്യൂഡൽഹി: കോവിഡിനെ പിടിച്ചുകെട്ടാൻ എല്ലാ സംസ്ഥാനങ്ങൾക്കും പൂർണ പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ പിടിച്ചുകുലുക്കിയെന്നും മോദി 25/04/21 ഞായറാഴ്ചത്തെ മൻകീബാത്തിൽ പറഞ്ഞു.

കൊവിഡ് വ്യാപനത്തെ നേരിടാൻ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണ്. ഇതിന് സംസ്ഥാന സർക്കാരുകളുടെ പിന്തുണയും ആവശ്യമാണെന്ന് മോദി പറഞ്ഞു. ആരോഗ്യ പ്രവർത്തകരുടെ ചെറുത്തുനിൽപ്പിന് അഭിവാദ്യം നേർന്ന മോദി തളരരുതെന്നും പറഞ്ഞു. രാജ്യത്ത് സൗജന്യ വാക്‌സിനേഷൻ പദ്ധതി തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്‌സിനെക്കുറിച്ചുള്ള കള്ളപ്രചാരണത്തിൽ വീഴരുത്. 45 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം മരുന്ന് നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *