റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് രോഗി മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശദീകരണം തേടി

ചെങ്ങന്നൂര്‍: ചികിത്സ കിട്ടാതെ കോവിഡ് രോഗി മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിഡോ.രാജന്‍ ബാബ്‌ഡേ വിശദീകരണം തേടി. മൂന്നുദിവസത്തിനുളളില്‍ ജില്ലാ കളക്ടര്‍ സമഗ്രമായ റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിന് ജില്ലാ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി.

പെണ്ണൂക്കര സ്വദേശി ഭാനുസുതന്‍ പിളളയാണ് കഴിഞ്ഞ ദിവസം ചികിത്സ കിട്ടാതെ മരിച്ചത്. ശ്വാസ തടസത്തെ തടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാനുസുതന്‍ പിളളക്ക് കോവിഡ് പോസിറ്റിവ് ആയിട്ടും രണ്ടുതവണ ഫസ്റ്റ് ലൈന്‍ട്രീറ്റ്‌മെന്റ് സെന്ററില്‍ എത്തിച്ചിട്ടും ചികിത്സ ലഭ്യമായില്ല. ആലാ പ്രഥമീകാരോഗ്യ കേന്ദ്രത്തില്‍ നിരന്തരം ബന്ധപ്പെട്ടിട്ടും ചികിത്സ ലഭ്യമാക്കിയില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.

വീട്ടില്‍ തിരികെ യെത്തിച്ച രോഗി ശ്വാസം കിട്ടാതെ മരിക്കുകയായിരുന്നു. ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്ററായില്ലെന്ന് പറഞ്ഞാണ് ചികിതസ വൈകിച്ചത്. സംഭവത്തില്‍ ചെങ്ങന്നൂര്‍ ജനറല്‍ ആശുപത്രി സൂപ്രണ്ടിനോടും ആലാ പ്രാഥമീകാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസറോടും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *