റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മംഗളുരു ബോട്ടപകടം , രക്ഷാ പ്രവര്‍ത്തനത്തിന് നാവികസേനയുടെ സഹായം തേടിയെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

April 13, 2021 - 8:11 pm

കോഴിക്കോട്: ബേപ്പൂരില്‍ നിന്ന് പുറപ്പെട്ട ബോട്ട് അപകടത്തില്‍പ്പെട്ട സംഭവത്തില്‍ രക്ഷാ പ്രവര്‍ത്തനത്തിന് നാവികസേനയുടെ സഹായം തേടിയെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ഏരിയല്‍ സര്‍വേ നടത്താനും കൂടുതല്‍ പേരെ രക്ഷിക്കാനും കഴിയുക നേവിക്കെന്നും മേഴ്സിക്കുട്ടിയമ്മ. കോസ്റ്റ് ഗാര്‍ഡിന്റെ രാജ്ദൂത് ബോട്ടും ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ബോട്ടിലുണ്ടായിരുന്നവര്‍ തമിഴ്‌നാട്, ബംഗാള്‍ സ്വദേശികളാണ്. ഇതില്‍ അഞ്ച് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ബേപ്പൂരില്‍ നിന്ന് പോയ റബ്ബ എന്ന ബോട്ടാണ് 12/04/21 തിങ്കളാഴ്ച രാത്രി പുറംകടലില്‍ അപകടത്തില്‍ പെട്ടത്. സംഭവത്തിൽ 3 പേരാണ് മരിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *