മത്സ്യ തൊഴിലാളി വിദ്യാര്‍ത്ഥികള്‍ക്കുളള സ്‌കോളര്‍ഷിപ്പ് വര്‍ദ്ധിപ്പിച്ചു

മലപ്പുറം: സംസ്ഥാനത്തെ മത്സ്യ തൊഴിലാളി കുടുംബങ്ങളില്‍ പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫിഷറീസ് വകുപ്പു നല്‍കുന്ന സ്‌കോളര്‍ ഷിപ്പു തുക വര്‍ദ്ധിപ്പിച്ചു. 2020-21 അദ്ധ്യയന വര്‍ഷം മുതല്‍ വര്‍ദ്ധിപ്പിച്ച തുക ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

എല്‍പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിരുന്ന 320 രൂപയില്‍ന്നിന്ന് 750 രൂപയായും യുപി വിഭാഗത്തിന് 630 ല്‍ നിന്ന് 900 രൂപയായും ഹൈസ്‌കൂള്‍ വിഭാഗം 940 രൂപയില്‍ നിന്ന് 1000 രൂപയായും ഹയര്‍ സെക്കന്ററി വിഭാഗം 1130ല്‍ നിന്ന് 1400 രൂപയായും, ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 1190 ല്‍ നിന്ന് 1400 രൂപയായും പിജി വിദ്യാര്‍ത്ഥികള്‍ക്ക് 1570 രൂപയില്‍ നിന്നും 1900 രൂപയായും ആണ് വര്‍ദ്ധിപ്പിച്ചത്. പ്രീ പ്രൈമറി വിഭാഗത്തിന് 190 രൂപയില്‍ നിന്നും 500 രൂപയായി വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

ഇതിന് പുറമേ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇടക്കാട് ശ്രീ സംസ്‌കൃത വിദ്യാപീഠം, പുറനാട്ടുകര സംസ്‌കൃത വിദ്യാപീഠം, ബാലുശേരി ആദര്‍ശ് സംസ്‌കൃത വിദ്യാ പീഠം എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →