റിസർച്ച് അവാർഡിന് അപേക്ഷിക്കാം
വിദ്യാഭ്യാസ വകുപ്പ് മുഖേന അനുവദിക്കുന്ന റിസർച്ച് അവാർഡ് 2022-23ന് (ആസ്പയർ സ്‌കോളർഷിപ്പ്) സർക്കാർ/ എയ്ഡഡ് രണ്ടാം വർഷ ബിരുദാനന്തര ബിരുദം, എം.ഫിൽ, പി.എച്ച്.ഡി വിദ്യാർഥികളിൽ നിന്ന് ഫെബ്രുവരി 28 വരെ ഓൺലൈനായി അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും www.dceshcolarship.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. മാനുവൽ അപേക്ഷകൾ സ്വീകരിക്കില്ല.