ന്യൂഡൽഹി, 2026 ഓഗസ്റ്റ് 11 –
കൽക്കരി ബ്ലോക്ക് അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് സുപ്രീംകോടതി ക്ലീൻ ചിറ്റ് നൽകിയതിന് പിന്നാലെ അദ്ദേഹത്തിന്റെ ഭരണകാലത്തെ ഓർമിപ്പിച്ച് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. സത്യസന്ധതയുടെയും ഉത്തരവാദിത്തത്തിന്റെയും പ്രതീകമായിരുന്ന മൻമോഹൻ സിങ്ങിനെ ചരിത്രം കരുണയോടെ ഓർക്കുമെന്ന് സോണിയ പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ലേഖനത്തിലാണ് പ്രതികരണം.
ജൂലൈ 29നാണ് സുപ്രീംകോടതി കേസിൽ സിബിഐയുടെ ക്ലീൻ ചിറ്റ് ശരിവച്ചത്. സിബിഐയുടെ ക്ലോഷർ റിപ്പോർട്ടുകൾ തള്ളുകയും മൻമോഹൻ സിങ്ങിനെതിരെ പ്രതികൂല പരാമർശങ്ങൾ നടത്തുകയും ചെയ്ത വിചാരണക്കോടതിയുടെ നടപടിയെയും സുപ്രീംകോടതി വിമർശിച്ചു. മതിയായ കാരണമില്ലാതെയാണ് അത്തരം പരാമർശങ്ങൾ നടത്തിയതെന്നാണ് കോടതി വിലയിരുത്തിയത്. മൻമോഹൻ സിങ്ങിനെതിരായ ക്രിമിനൽ നടപടികളും അവസാനിപ്പിച്ചു.
മൻമോഹൻ സിങ്ങിനെതിരായ ആരോപണങ്ങൾക്കുള്ള അവസാനമാണ് കോടതി വിധിയെന്നാണ് സോണിയയുടെ നിലപാട്. അദ്ദേഹത്തിനെതിരെ നടന്നത് സംഘടിതമായ വേട്ടയാടലായിരുന്നുവെന്നും അതിൽ ഭരണസംവിധാനത്തിലെ ചിലർ മുതൽ മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും വരെ പങ്കാളികളായിരുന്നുവെന്നും അവർ ആരോപിച്ചു. മൻമോഹൻ സിങ്ങിന്റെ സത്യസന്ധത ഇപ്പോൾ പൂർണമായി തെളിയിക്കപ്പെട്ടുവെന്നും സോണിയ പറഞ്ഞു.
മോദി സർക്കാരിനെതിരെയും വിമർശനം
മൻമോഹൻ സിങ്ങിന്റെ സത്യസന്ധതയും ഉത്തരവാദിത്തബോധവും നരേന്ദ്ര മോദി സർക്കാരിന്റെ പ്രവർത്തനരീതിയിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്ന് സോണിയ ആരോപിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ തുടങ്ങിയ അന്വേഷണ ഏജൻസികളെ രാഷ്ട്രീയ സമ്മർദത്തിനായി കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്നും അവർ കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിരിക്കുമ്പോൾ അഴിമതിക്കാരെന്ന് ആരോപിക്കപ്പെടുന്നവർ ബിജെപിയിലേക്ക് മാറുമ്പോൾ നിലപാട് മാറുന്നുവെന്നും സോണിയ വിമർശിച്ചു.
മോദിയുടെ പഴയ പരാമർശവും ഓർമിപ്പിച്ചു
2017 ഫെബ്രുവരി 8ന് രാജ്യസഭയിൽ മൻമോഹൻ സിങ്ങിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ‘റെയിൻകോട്ട്’ പരാമർശവും സോണിയ ലേഖനത്തിൽ ഓർമിപ്പിച്ചു. അത് പാർലമെന്ററി ചരിത്രത്തിലെ താഴ്ന്ന നിമിഷങ്ങളിലൊന്നായി രേഖപ്പെടുത്തപ്പെടുമെന്നാണ് സോണിയയുടെ വിമർശനം.
സാമ്പത്തിക നേട്ടങ്ങളും സാമൂഹിക പദ്ധതികളും ചൂണ്ടിക്കാട്ടി
മൻമോഹൻ സിങ് സർക്കാരിന്റെ സാമ്പത്തിക നേട്ടങ്ങളും സോണിയ എടുത്തുപറഞ്ഞു. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ഇന്ത്യ പ്രതിരോധശേഷി പ്രകടിപ്പിച്ചെന്നും അവർ പറഞ്ഞു. വിദ്യാഭ്യാസ അവകാശം, കേന്ദ്ര ധനസഹായമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഒബിസി സംവരണം, വനാവകാശ നിയമം, തൊഴിലുറപ്പ് പദ്ധതി, ദേശീയ ഭക്ഷ്യസുരക്ഷാ നിയമം തുടങ്ങിയവയും അദ്ദേഹത്തിന്റെ ഭരണകാലത്തെ പ്രധാന നേട്ടങ്ങളായി സോണിയ ചൂണ്ടിക്കാട്ടി.
ആണവ കരാറും മൻമോഹന്റെ നേട്ടമെന്ന് സോണിയ
ഇന്ത്യ-അമേരിക്ക ആണവ കരാറും മൻമോഹൻ സിങ്ങിന്റെ രാഷ്ട്രീയ ധൈര്യത്തിന്റെയും തുടർച്ചയായ ഇടപെടലിന്റെയും ഫലമായിരുന്നുവെന്ന് സോണിയ പറഞ്ഞു. ഇന്ത്യ നേരിട്ടിരുന്ന ആണവ വിവേചനത്തിന് മാറ്റം വരുത്താനും ആഗോളതലത്തിൽ രാജ്യത്തിന്റെ സ്ഥാനം ഉയർത്താനും കരാർ സഹായിച്ചെന്നാണ് അവരുടെ വിലയിരുത്തൽ. 2024 ഡിസംബർ 27ന് അന്തരിച്ച മൻമോഹൻ സിങ് ഈ കോടതി വിധി കാണാൻ ഇല്ലാത്തത് ഖേദകരമാണെന്നും സോണിയ പറഞ്ഞു.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.