കൊച്ചി: കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ലീഗ് ഇടപെടേണ്ടെന്ന് കുഴൽനാടൻ. മുഖ്യമന്ത്രി ചർച്ചയിൽ മുസ്‌ലീം ലീഗ് വി ഡി സതീശനെ അനുകൂലിച്ച് രംഗത്തെത്തിയതിൽ അതൃപ്തി രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു മാത്യു കുഴൽനാടൻ. ലീഗിന്‍റെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ലെന്നും തിരിച്ചും അങ്ങനെയാകണമെന്നും കുഴൽനാടൻ പറഞ്ഞു. .
പാർട്ടി തീരുമാനിക്കുന്ന ആൾ മുഖ്യമന്ത്രിയാകുമെന്നും കോൺഗ്രസിൽ അഭിപ്രായ ഭിന്നതയില്ലെന്നും കുഴൽനാടൻ പറഞ്ഞു. ലീഗിനെതിരേ രാഷ്ട്രീയ ആക്രമണം ഉണ്ടായപ്പോഴൊക്കെ കോൺഗ്രസ് ഒപ്പം ഉണ്ടായിരുന്നുവെന്ന് കുഴൽനാടൻ കൂട്ടിച്ചേർത്തു.


