റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുഴല്‍ കിണര്‍ കുഴിക്കാനെത്തിയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ആറ് തൊഴിലാളികള്‍ക്ക് പരുക്കേറ്റു

April 2, 2026 - 5:48 pm

മലപ്പുറം| പയ്യനാട്ട് കുഴല്‍ കിണര്‍ കുഴിക്കാനെത്തിയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ആറ് തൊഴിലാളികള്‍ക്ക് പരുക്കേറ്റു. അന്തര്‍ സംസ്ഥാന തൊഴിലാളികളായ വിക്കി, ശശിപാല്‍, പാലക്കാട് സ്വദേശികളായ ഷഫീഖ്, ശ്രീരാമന്‍, ചന്ദ്രന്‍, വിജേഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ മഞ്ചേരി ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാരേപറമ്പ് വളവില്‍ മതിലിലിടിച്ച് വാഹനം മറിയുകയായിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ ഒമ്പതോടെ കുട്ടിപ്പാറയിലാണ് അപകടം ഉണ്ടായത്. വണ്ടൂരിലേക്ക് കുഴല്‍ കിണര്‍ കുഴിക്കാന്‍ പോകുമ്പോള്‍ കുട്ടിപ്പാറ കാരേപറമ്പ് വളവില്‍ മതിലിലിടിച്ച് വാഹനം മറിയുകയായിരുന്നു. ഒറ്റപ്പാലം സ്വദേശി രാധാകൃഷ്ണന്റെതാണ് ലോറി. ലോറി മറിഞ്ഞതോടെ ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി രാജീവ്നെ (42) കാണാതായത് ഏറെ നേരം പരിഭ്രാന്തി പരത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *