കൊച്ചി: അയ്യപ്പന്‍കാവില്‍ പിതൃസഹോദരനെ വാഹനം ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ അഭിജിത്ത് അമ്മയെ മര്‍ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നുഏപ്രിൽ മാസം 21ന് ആണ് അഭിജിത്ത് അമ്മയെ മര്‍ദിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പെണ്‍സുഹൃത്തിനെ വിവാഹം ചെയ്യാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് അഭിജിത്തിന്റെ പരാക്രമം. അമ്മയെ മര്‍ദിച്ച സംഭവത്തില്‍ എറണാകുളം നോര്‍ത്ത് പോലീസ് നേരത്തെ കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചിരുന്നു.
പ്രണയനിയുമായുളള വിവാഹത്തെ കുടുംബം എതിര്‍ത്തതാണ് ക്രൂരതയ്ക്ക് കാരണം.
എറണാകുളം പച്ചാളത്ത് ട്രാവല്‍ ഏജന്‍സി നടത്തുകയാണ് അഭിജിത്ത്. വിവാഹമോചിതയും ഒരു കുഞ്ഞിന്റെ അമ്മയുമായ യുവതിയുമായി അഭിജിത് പ്രണയത്തിലാണ്. എന്നാല്‍ ഈ വിവാഹത്തെ കുടുംബം എതിര്‍ത്തതാണ് ക്രൂരതയ്ക്ക് കാരണം. വെള്ളിയാഴ്ച രാവിലെയാണ് അയ്യപ്പന്‍കാവ്-ചിറ്റൂര്‍ റോഡില്‍ വച്ച് സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന പിതൃസഹോദരന് സത്യപാലനെ കാറിടിപ്പിച്ച് കൊല്ലാന്‍ അഭിജിത്ത് ശ്രമിച്ചത്.


