റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിയമസഭാ തിരഞ്ഞെടുപ്പ് : വമ്പൻ നീക്കവുമായി തമിഴ്‌നാട്ടിലെ എം.കെ. സ്റ്റാലിൻ സർക്കാർ

February 13, 2026 - 1:30 pm

ചെന്നൈ: ‘കലൈഞ്ജർ മഗളിർ ഉരിമൈ തൊകൈ’ പദ്ധതിയുടെ ഗുണഭോക്താക്കളായ സ്ത്രീകൾക്ക് അയ്യായിരം രൂപവീതം അക്കൗണ്ടിൽ നൽകി എം.കെ. സ്റ്റാലിൻ സർക്കാർ.നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഇത്തരം നീക്കവുമായി തമിഴ്‌നാട്ടിലെ സ്റ്റാലിൻ സർക്കാർ രം​ഗത്തെത്തിയിരിക്കുന്നത്. സാമൂഹികമാധ്യമമായ എക്‌സിലൂടെ സ്റ്റാലിൻ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 1.31 കോടി സ്ത്രീകളുടെ അക്കൗണ്ടുകളിലേക്കാണ് പണമെത്തിയത്.

ഡിഎംകെ സർക്കാർ വീണ്ടും അധികാരത്തിലെത്തുന്നപക്ഷം തുക വർദ്ധിപ്പിക്കും

.ഫെബ്രുവരി, മാർച്ച്, ഏപ്രിൽ എന്നീ മാസങ്ങളിലെ പ്രതിമാസ വിഹിതം ചേർന്ന മൂവായിരം രൂപയും പ്രത്യേക വേനൽക്കാല സഹായമായ രണ്ടായിരം രൂപയും ഉൾപ്പെടെ അയ്യായിരം രൂപയാണ് പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ലഭിച്ചത്. ഡിഎംകെ സർക്കാർ വീണ്ടും അധികാരത്തിലെത്തുന്നപക്ഷം ‘കലൈഞ്ജർ മഗളിർ ഉരിമൈ തൊകൈ’ പദ്ധതി പ്രകാരം നൽകുന്ന തുക ആയിരത്തിൽനിന്ന് രണ്ടായിരമാക്കി ഉയർത്തുമെന്നും സാമൂഹികമാധ്യമക്കുറിപ്പിൽ എം.കെ. സ്റ്റാലിൻ വ്യക്തമാക്കി. 2023 സെപ്റ്റംബറിലാണ് സർക്കാർ ഈ പദ്ധതി ആരംഭിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *