റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

February 10, 2026 - 8:14 pm

മഥുര| ഉത്തര്‍പ്രദേശിലെ മഥുര ജില്ലയിലെ ഖപ്പര്‍പൂര്‍ ഗ്രാമത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവം കൂട്ട ആത്മഹത്യയാണെന്ന് പോലീസ് സംശയിക്കുന്നു. മനീഷ് കുമാര്‍ (35), ഭാര്യ (32) മൂന്ന് പ്രായപൂര്‍ത്തിയാകാത്ത മക്കളുമാണ് മരിച്ചത്. വീടിന്റെ ഒരു മുറിക്കുള്ളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് മഥുര സീനിയര്‍ പോലീസ് സൂപ്രണ്ട് ശ്ലോക് കുമാര്‍ അറിയിച്ചു.

ആത്മഹത്യാക്കുറിപ്പും പിതാവിന്റെ ഒരു വിഡിയോയും കണ്ടെത്തി

ആത്മഹത്യാക്കുറിപ്പും പിതാവിന്റെ ഒരു വിഡിയോയും അധികൃതര്‍ കണ്ടെത്തി. വീടിന്റെ ചുമരിലും ചില കാര്യങ്ങള്‍ എഴുതി വച്ചതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു..രാവിലെ കുട്ടികള്‍ കളിക്കാന്‍ പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് മനീഷ് കുമാറിന്റെ സഹോദരന്‍ നടത്തിയ തിരച്ചിലിലാണ് മരണവിവരം പുറത്തറിഞ്ഞത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട് .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *