ട്രിപ്പോളി: ലിബിയൻ മുൻ ഭരണാധികാരി മുഅമ്മർ ഗദ്ദാഫിയുടെ മകൻ സൈഫ് അൽ ഇസ്ലാം ഗദ്ദാഫി കൊല്ലപ്പെട്ടു. പടിഞ്ഞാറൻ ലിബിയൻ നഗരമായ സിൻടാനിൽ വെച്ചാണ് അദ്ദേഹം വെടിയേറ്റ് കൊല്ലപ്പെട്ടത്. 2011-ൽ പിതാവിന്റെ മരണശേഷം ഒളിവിൽ കഴിഞ്ഞിരുന്ന സൈഫ് അൽ ഇസ്ലാം, വരാനിരിക്കുന്ന ലിബിയൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.
കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല
ലിബിയയിലെ ഗോത്രവർഗങ്ങൾക്കിടയിലും ഗദ്ദാഫി അനുകൂലികൾക്കിടയിലും വലിയ സ്വാധീനമുണ്ടായിരുന്ന അദ്ദേഹത്തിന്റെ മരണം രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തെ വീണ്ടും അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും രാഷ്ട്രീയ എതിരാളികളോ സായുധ ഗ്രൂപ്പുകളോ ആകാം ഇതിന് പിന്നിലെന്നാണ് സംശയിക്കുന്നത്.
