പോ​പ്പു​ല​ര്‍ ഫി​നാ​ന്‍സ് ത​ട്ടി​പ്പ് കേ​സ് : നി​ക്ഷേ​പ​ക​രു​ടെ വി​വ​ര​ങ്ങ​ളും ക​മ്പ​നി​യു​ടെ ആ​സ്തി​യും തി​ട്ട​പ്പെ​ടു​ത്താ​ന്‍ സെ​ഷ​ന്‍സ് കോ​ട​തി ഉത്തരവ്

ആല​പ്പു​ഴ: പോ​പ്പു​ല​ര്‍ ഫി​നാ​ന്‍സ് ത​ട്ടി​പ്പ് കേ​സി​ല്‍ നി​ക്ഷേ​പ​ക​രു​ടെ വി​വ​ര​ങ്ങ​ളും ക​മ്പ​നി​യു​ടെ ആ​സ്തി​യും തി​ട്ട​പ്പെ​ടു​ത്താ​ന്‍ പ്ര​ത്യേ​ക സെ​ഷ​ന്‍സ് കോ​ട​തി ഉ​ത്ത​ര​വ്. പോ​പ്പു​ല​ര്‍ ഫി​നാ​സ് കേ​സു​ക​ളു​ടെ വി​ചാ​ര​ണ​യ്ക്കാ​യി ആ​ല​പ്പു​ഴ​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന പ്ര​ത്യേ​ക സെ​ഷ​ന്‍സ് കോ​ട​തി​യു​ടെ ജ​ഡ്ജി കെ.​എ​ന്‍.​ അ​ജി​ത് കു​മാ​റാ​ണ് ഉ​ത്ത​ര​വി​ട്ട​ത്.​ പോ​പ്പു​ല​ര്‍ ഫി​നാ​ന്‍സി​ന്‍റെ സ്വ​ത്തു​ക്ക​ള്‍ ജ​പ്തി ചെ​യ്യാ​നാ​യി സ​ര്‍ക്കാ​രിനുവേണ്ടി ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​ര്‍ സ​മ​ര്‍പ്പി​ച്ച ഹ​ര്‍ജി​യി​ലാ​ണ് ഉ​ത്ത​ര​വ്.​

പ​തി​നാ​യി​ര​ത്തി​ല​ധി​കം നി​ക്ഷേ​പ​ക​ര്‍ക്ക് പ​ണം ന​ഷ്ട​പ്പെ​ട്ടു

സം​സ്ഥാന​ത്താ​കെ 258 ശാ​ഖ​ക​ളി​ലാ​യി പ​തി​നാ​യി​ര​ത്തി​ല​ധി​കം നി​ക്ഷേ​പ​ക​ര്‍ക്ക് പ​ണം ന​ഷ്ട​പ്പെ​ട്ടു.​ നി​ര​വ​ധി​പ്പേര്‍ക്ക് ശാ​ഖ​ക​ളി​ല്‍ പ​ണ​യം വ​ച്ചി​ട്ടു​ള​ള സ്വ​ര്‍ണ ഉ​രു​പ്പ​ടി​ക​ളും ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. പ​ണ​വും സ്വ​ര്‍ണ​വും ന​ഷ്ട​പ്പെ​ട്ട​വ​ര്‍ വി​വി​ധ കോ​ട​തി​ക​ളി​ലും ഉ​പ​ഭോ​ക്തൃ ത​ര്‍ക്ക​പ​രി​ഹാ​ര ക​മ്മീ​ഷ​നു​ക​ളി​ലും കേ​സ് ന​ല്‍കി​യി​ട്ടു​ണ്ട്.അ​ന​ധി​കൃ​ത നി​ക്ഷേ​പ പ​ദ്ധ​തി​ക​ള്‍ വ​ഴി നി​ക്ഷേ​പ​ക​രെ ച​തി​ക്കു​ന്ന കു​റ്റ​വാ​ളി​ക​ള്‍ക്ക് ശി​ക്ഷ ന​ല്‍കു​ന്ന ബ​ഡ്‌​സ് ആ​ക്ട് (ബാ​നിം​ഗ് ഓ​ഫ് അ​ണ്‍റെ​ഗു​ലേ​റ്റ​ഡ് ഡെപ്പോ​സി​റ്റ് സ്‌​കീം​സ് ആ​ക്ട് )പ്ര​കാ​രം നി​യ​മി​ച്ചി​ട്ടു​ള​ള കോ​മ്പി​റ്റ​ന്‍റ്് അ​ഥോ​റി​റ്റി ക​മ്പ​നി​യു​ടെ ആ​സ്ഥി തി​ട്ട​പ്പെ​ടു​ത്തി കോ​ട​തി​ക്ക് സ​മ​ര്‍പ്പി​ക്ക​ണം.​

ബ​ഡ്‌​സ് നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​പ്രകാരം സ്ഥാ​പ​ന​ത്തിന്റെ ആ​സ്തി ക​ണ്ടെ​ത്തി വി​റ്റ് നി​ക്ഷേ​പ​ക​ര്‍ക്ക് പ​ണം മ​ട​ക്കി ന​ല്‍കാ​ന്‍ വ്യവസ്ഥ

ഓ​രോ ശാ​ഖയിലെയും നി​ക്ഷേ​പ​ക​രു​ടെ​യും സ്വ​ര്‍ണം പ​ണ​യം വച്ചി​ട്ടു​ള​ള​വ​രു​ടെ​യും വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്ക​ണം.​ ക​മ്പ​നി​യു​ടെ സ്വ​ത്ത് വി​വ​ര​വും ഇ​ട​പാ​ടു​കാ​രു​ടെ വി​വ​ര​വും ഉ​ള്‍കൊ​ള്ളുന്ന ര​ജി​സ്ട്രാര്‍ ത​യാ​റാ​ക്കി സ​മ​ര്‍പ്പി​ക്കാ​നാ​ണ് പ്ര​ത്യേ​ക ജ​ഡ്ജി കെ.​എ​ന്‍.​അ​ജി​ത് കു​മാ​ര്‍ ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്.സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ ആ​സ്തി ക​ണ്ടെ​ത്തി വി​റ്റ് നി​ക്ഷേ​പ​ക​ര്‍ക്ക് പ​ണം മ​ട​ക്കി ന​ല്‍കാ​ന്‍ ബ​ഡ്‌​സ് നി​യ​മ​ത്തി​ല്‍ വ്യ​വ​സ്ഥ​യു​ണ്ട്. ഇ​തി​നു മു​ന്നോ​ടി​യാ​യി​ട്ടാ​ണ് കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​റ​ക്കി​യി​രി​ക്കു​ന്ന​ത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →