റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേന്ദ്ര ബജറ്റിനെ തുടർന്ന് ചില ഉൽപ്പന്നങ്ങൾക്ക് വിലകൂടുകയും മറ്റ് ചിലതിന്‌ വിലകുറയുകയും ചെയ്യും

February 1, 2026 - 4:53 pm

ന്യൂഡൽഹി: കേന്ദ്രമന്ത്രി നിർമല സീതാരാമൻ ഞായറാഴ്ച 2026-27 വർഷത്തെ ബജറ്റ് അവതരിപ്പിച്ചതോടെ  ചില ഉൽപ്പന്നങ്ങൾക്ക് വിലകൂടുകയും മറ്റ് ചിലതിന്‌ വിലകുറയുകയും ചെയ്യും.

വിലകുറയുന്ന ഉത്പ്പന്നങ്ങൾ

വിമാന ഭാഗങ്ങൾ, മൈക്രോവേവ് ഉൽപ്പനങ്ങൾ, ഇലക്ട്രോണിക് വാഹന ഭാഗങ്ങൾ, സോളാർ പാനൽ എന്നിവയ്ക്കാണ് വില കുറയുക. ഇതിന്റെ നികുതി കുറച്ചതോടെയാണ് വില കുറയാനുള്ള സാഹചര്യം ഒരുങ്ങിയത്.
പ്രമേഹ, കാൻസർ രോഗികൾക്ക് ഗുണകരമാവും വിധം ഈ രോഗങ്ങൾക്ക് ഉൾപ്പെടെയുള്ള 17 മരുന്നുകൾക്കും വില കുറയും. ഇതിന് പുറമെ ഇന്ത്യയിൽ നിർമിക്കുന്ന സ്മാർട്ട് ഫോൺ, ടാബ്‌ലറ്റുകൾ എന്നിവയ്ക്കും വില കുറയും. സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന, ഇറക്കുമതി ചെയ്യുന്ന ചില ഉപകരണങ്ങളും വില കുറയുന്നവയുടെ പട്ടികയിലുണ്ട്. രാജ്യത്തെ തുകൽ ഉൽപ്പന്നങ്ങളുടെ വളർച്ച ലക്ഷ്യമിട്ട് ഇതുമായി ബന്ധപ്പെട്ട് ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്ക് നികുതി രഹിത ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ അമേരിക്കയുടെ അമ്പത് ശതമാനം ചുങ്ക ഭീഷണിയിൽ തളർന്ന ലെതർ കമ്പനികൾക്ക് പുതിയ നീക്കം ഗുണകരമാവും.

വിലകൂടുന്നവ

ലക്ഷ്വറി വാച്ചുകൾ, ഇറക്കുമതി ചെയ്യുന്ന മദ്യം, സിഗരറ്റ്, പാൻമസാല, ഗുഡ്ക ഉൽപ്പനങ്ങൾക്കാണ് വിലകൂടുന്നത്. ഇറക്കുമതി ചെയ്യുന്ന ടെലിവിഷൻ, ക്യാമറ ഉൽപ്പനങ്ങൾക്കും വിലകൂടും…ഇറക്കുമതി ചെയ്യുന്ന ഫോട്ടോഗ്രാഫി, റെക്കോർഡിംഗ് ഉൽപ്പന്നങ്ങൾ എന്നിവയും വിലകൂടുന്നവയുടെ പട്ടികയിലുണ്ട്. രാസവള നിർമാണത്തിനായി ഉപയോഗിക്കുന്ന അമോണിയം ഫോസ്ഫേറ്റ്, അമോണിയം നൈട്രോ ഫോസ്ഫേറ്റ് എന്നിവയുടെ താരിഫുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന ഇളവ് എടുത്തുകളഞ്ഞതോടെ ചില വളങ്ങളുടെ വിലയും വർധിക്കും
.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *