റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റിപ്പബ്ലിക് ദിന പരേഡില്‍ മെഡല്‍ പട്ടികയില്‍ ഇടം നേടി കേരളം

January 29, 2026 - 7:36 am

ന്യൂഡല്‍ഹി | റിപ്പബ്ലിക് ദിന പരേഡില്‍ കേരളം അവതരിപ്പിച്ച നിശ്ചല ദൃശ്യത്തിന് മൂന്നാം സ്ഥാനം. 12 വര്‍ഷത്തിന് ശേഷമാണ് കേരളം റിപ്പബ്ലിക് ദിന പരേഡില്‍ മെഡല്‍ പട്ടികയില്‍ ഇടം നേടുന്നത്. കേരളത്തിന്റെ വികസന നേട്ടമായ കൊച്ചി വാട്ടര്‍ മെട്രോയും ഡിജിറ്റല്‍ സാക്ഷരതയിലെ നൂറു ശതമാനം നേട്ടവും എടുത്തു കാട്ടിയ ടാബ്ലോ മുപ്പതിലധികം ടാബ്ലോകളില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ടാബ്ലോയില്‍ 16 ഓളം കലാകാരന്മാരായിരുന്നു അണിനിരന്നത്.

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയും ഡയറക്ടറുമായ ടി വി സുഭാഷിന്റെ നേതൃത്വത്തിലാണ് ടാബ്ലോയുടെ ആശയ നിര്‍വ്വഹണം നടത്തിയത്. ടാബ്ലോയുടെ സംഗീത സംവിധാനം മോഹന്‍ സിതാരയാണ്. ഐ ആന്‍ഡ് പി ആര്‍ ഡി ഡെപ്യൂട്ടി ഡയറക്ടര്‍ വി ആര്‍ സന്തോഷാണ് ഗാനരചയിതാവ്. കെ എ സുനില്‍ ആയിരുന്നു ഗായകന്‍. ടാബ്ലോയില്‍ 16 ഓളം കലാകാരന്മാരായിരുന്നു അണിനിരന്നത്. ജെ എസ് ചൗഹാന്‍ ആന്‍ഡ് അസോസിയേറ്റ്സിനായി റോയ് ജോസഫാണ് കേരള ടാബ്ലോയുടെ ഡിസൈനിങ്ങും ഫാബ്രിക്കേഷന്‍ ജോലികളും നിര്‍വഹിച്ചത്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *