റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉന്നാവോ ബലാത്സംഗ കേസ് : ജന്തര്‍മന്തറിലെ സമരത്തിനിടെ അതിജീവിതയും മാതാവും കുഴഞ്ഞുവീണു

ന്യൂഡല്‍ഹി | ഉന്നാവോ ബലാത്സംഗ കേസില്‍ നീതി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍മന്തറില്‍ നടത്തിയ സമരത്തിനിടെ അതിജീവിതയും മാതാവും കുഴഞ്ഞുവീണു. മൂന്ന് മണിക്കൂറോളം സമരം ചെയ്തതിനു പിന്നാലെയാണ് ഇവര്‍ കുഴഞ്ഞുവീണത്. ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സി ബി ഐ ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ചെന്ന് അതിജീവിത

കേസില്‍ അന്വേഷണം നടത്തിയ സി ബി ഐ ഉദ്യോഗസ്ഥര്‍ കേസിലെ പ്രതിയും ബി ജെ പി നേതാവുമായ കുല്‍ദീപ് സെന്‍ഗാറുമായി ഒത്തുകളിച്ചെന്ന് അതിജീവിത ആരോപിച്ചു. ഹൈക്കോടതിയില്‍ സെന്‍ഗാറിന് അനൂകൂലമായ തീരുമാനത്തിനായിരുന്നു ഒത്തുകളി. ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അതിജീവിത സി ബി ഐക്ക് പരാതി നല്‍കിയിട്ടുണ്ട്. ആറ് പേജുള്ള പരാതിയാണ് നല്‍കിയത്.

അന്വേഷണത്തിലും കോടതി നടപടികളിലും ഉദ്യോഗസ്ഥര്‍ മനപ്പൂര്‍വ്വം വീഴ്ച വരുത്തി,

അന്വേഷണം നടത്തുമ്പോള്‍ തന്നെ അട്ടിമറിക്ക് ശ്രമിച്ചു, അന്വേഷണത്തിലും കോടതി നടപടികളിലും ഉദ്യോഗസ്ഥര്‍ മനപ്പൂര്‍വ്വം വീഴ്ച വരുത്തി, ഹൈക്കോടതിയെ കാര്യങ്ങള്‍ ധരിപ്പിക്കുന്നതില്‍ സി ബി ഐ അഭിഭാഷകര്‍ പരാജയപ്പെട്ടു, സെന്‍ഗാറിനെ സഹായിക്കുന്ന രീതിയില്‍ നിലപാട് എടുത്തു, തന്റെ മൊഴിയില്‍ കൃത്രിമത്വം കാണിച്ചു തുടങ്ങിയ ആരോപണങ്ങളാണ് അതിജീവിത പരാതിയില്‍ ഉന്നയിച്ചിട്ടുള്ളത് .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *