റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

December 12, 2025 - 11:57 am

കൊല്ലം | ശബരിമല സ്വര്‍ണ്ണ കവര്‍ച്ചാ കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കൊല്ലം വിജിലന്‍സ് കോടതിയുടേതാണ് നടപടി. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പാളികള്‍ കൈമാറിയതില്‍ ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നാണ് ജാമ്യ ഹര്‍ജിയില്‍ പത്മകുമാര്‍ പറഞ്ഞത്. മിനുട്‌സില്‍ ചെമ്പ് എന്നെഴുതിയതും എല്ലാവരുടെയും അറിവോടെയാണ്.മറ്റുള്ളവരെ ഒഴിവാക്കി തന്നെ മാത്രം കുറ്റക്കാരനാക്കുന്നതിലെ എതിര്‍പ്പും പത്മകുമാറിന്റെ ജാമ്യഹര്‍ജില്‍ ഉണ്ട്.

തനിക്ക് പ്രായമായെന്നുംപരിഗണന വേണമെന്നും പത്മകുമാറിന്റെ ഹരജിയിൽ

തനിക്ക് പ്രായമായെന്നുംപരിഗണന വേണമെന്നും ഹരജിയിലുണ്ട്. അതേ സമയം പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തു. ജാമ്യാപേക്ഷയുമായി കൊല്ലം വിജിലന്‍സ് കോടതിയെ സമീപിച്ച മുരാരി ബാബുവിനും കെ.എസ് ബൈജുവിനും എന്‍ വാസുവിനും കോടതി ജാമ്യം നല്‍കിയിരുന്നില്ല. ജാമ്യ നീക്കത്തിനിടെ രണ്ടാമത് പ്രതി ചേര്‍ത്ത ദ്വാരപാലക ശില്‍പ്പ കേസിലും പത്മകുമാറിനെ എസ്‌ഐടി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു.

ഉണ്ണിക്കൃഷ്ണന്‍ പോറ്റി ജാമ്യാപേക്ഷ നല്‍കി

അതേ സമയം കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി ജാമ്യാപേക്ഷ നല്‍കി. കൊല്ലം വിജിലന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. ഡിസംബര്‍ 18 ന് കോടതി ജാമ്യഹരജി പരിഗണിക്കുമെന്ന് അറിയിച്ചു..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *