ഇടവ മാസ പൂജകൾക്കായി ശബരിമല നട തുറന്നു

May 15, 2023

പത്തനംതിട്ട: ഇടവ മാസ പൂജകൾക്കായി ശബരിമല ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ നട തുറന്നു. ഇടവം ഒന്നായ 2023 മെയ് 15ന് പുലർച്ചെ അഞ്ച് മണിക്ക് ക്ഷേത്ര നടതുറന്നു. ശേഷം നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടക്കും. 5.30 ന് മഹാഗണപതിഹോമം. തുടർന്ന് …

ശബരിമല: കാണിക്ക ബുധനാഴ്ച (25.01.2023)ക്കുള്ളില്‍ എണ്ണിത്തീര്‍ക്കുമെന്ന് ദേവസ്വം ബോര്‍ഡ്

January 20, 2023

കൊച്ചി: ശബരിമലയില്‍ കാണിക്കയായി ലഭിച്ച പണം ബുധനാഴ്ചക്കുള്ളില്‍ (25.01.23) എണ്ണിത്തീര്‍ക്കുമെന്നു ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ അറിയിച്ചു.മണ്ഡല-മകരവിളക്കു കാലത്ത് ശബരിമലയില്‍കാണിക്ക എണ്ണുന്നതു സംബന്ധിച്ചു സ്‌പെഷല്‍ കമ്മിഷണറോടും ദേവസ്വം വിജിലന്‍സ് വിഭാഗത്തിനോടും ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചു ലഭിച്ച കാണിക്ക എണ്ണുന്നതില്‍ വീഴ്ചയുണ്ടോയെന്ന് …

ഭണ്ഡാരത്തില്‍ നാണയം കുമിഞ്ഞുകൂടുന്നു; വേഗം എണ്ണാന്‍ ക്രമീകരണം

January 18, 2023

ശബരിമല: ഭണ്ഡാരത്തില്‍ പണം കുന്നുകൂടിയതിനെത്തുടര്‍ന്ന് ഇരുപതിന് മുന്‍പ് എണ്ണിത്തീര്‍ക്കാന്‍ കൂടുതല്‍ ക്രമീകരണം. അന്നദാന മണ്ഡപത്തില്‍ ഹാള്‍ ഒഴിച്ചുള്ള ഭാഗത്ത് പുതിയതായി പണം എണ്ണിത്തുടങ്ങി. ഇവിടെ ക്യാമറകള്‍ സ്ഥാപിക്കുകയും സുരക്ഷാ ജീവനക്കാരെ നിയോഗിക്കുകയും ചെയ്തു. മാളികപ്പുറം ഭാഗത്ത് ഭണ്ഡാരത്തിലും പണം വേര്‍തിരിക്കുന്നുണ്ട്. പുതിയ …

മകരജ്യോതി ദര്‍ശനം; സുസജ്ജമായി സന്നിധാനത്തെ മെഡിക്കല്‍ സംഘം

January 12, 2023

മകരവിളക്കിനോട് അനുബന്ധിച്ച് സന്നിധാനത്ത് ഉണ്ടാകാന്‍ ഇടയുള്ള തിരക്ക് മുമ്പില്‍ കണ്ട് ശബരിമലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആശുപത്രി കേന്ദ്രീകരിച്ച് ആരോഗ്യ വിഭാഗവും സുസജ്ജമായി. ചികിത്സ വേണ്ടി വരുന്നവര്‍ക്കെല്ലാം യഥാസമയം ചികിത്സ ലഭ്യമാക്കാനുതകുന്ന വിപുലമായ ക്രമീകരണമാണ് ഒരുക്കിയിട്ടുള്ളത്. പന്ത്രണ്ട് ഡോക്ടര്‍മാര്‍, ആറ് നേഴ്സുമാര്‍, ആറ് …

മകരവിളക്ക് തിരക്ക് നിയന്ത്രിക്കാന്‍ പൊലീസിന്റെ പുതിയ സംഘം: 2958 പേര്‍ ചുമതലയേറ്റു

January 10, 2023

പത്തനംതിട്ട: മകരവിളക്കിന് മുന്നോടിയായി സന്നിധാനത്ത് പൊലീസിന്റെ പുതിയ സംഘം ചുമതലയേറ്റു. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് പുതിയ ബാച്ചുകള്‍ ചുമതലയേറ്റത്. മൂന്നിടങ്ങളിലുമായി ഓഫീസര്‍മാരുള്‍പ്പെടെ 2958 പേരാണ് സേവനരംഗത്തുള്ളത്. നിലയ്ക്കലില്‍ സ്‌പെഷ്യല്‍ ഓഫീസര്‍ ആര്‍ ഡി അജിത്ത്, അസിസ്റ്റന്റ് എസ് ഒ അമ്മിണിക്കുഞ്ഞ് …

ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കൽ നടപടികൾ വേഗത്തിൽ, സാമൂഹികാഘാത പഠനം തുടങ്ങി

January 10, 2023

പത്തനംതിട്ട : ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള നടപടികൾക്ക് വേഗം കൂട്ടി സർക്കാ‍ർ. ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള സാമൂഹികാഘാത പഠനം തുടങ്ങി. ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റടക്കം 2,570 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവിന് പിന്നാലെയാണ് സർക്കാർ നടപടികൾ …

സ്വദേശി ദര്‍ശന്‍: തുക വെട്ടിച്ചുരുക്കി കേന്ദ്രസര്‍ക്കാര്‍

January 9, 2023

ശബരിമല: സ്വദേശി ദര്‍ശന്‍ തീര്‍ഥാടക പദ്ധതി പ്രകാരം അനുവദിച്ച തുക വെട്ടിച്ചുരുക്കി കേന്ദ്രസര്‍ക്കാര്‍. 2017 മാര്‍ച്ചില്‍ അനുവദിച്ച 100 കോടി രൂപ 54 കോടിയായി വെട്ടിച്ചുരുക്കിയതായി അറിയിച്ച് കത്ത് ലഭിച്ചു. നേരത്തേ തയാറാക്കി നടപ്പാക്കാന്‍ തീരുമാനിച്ച പദ്ധതിയുടെ പ്രവര്‍ത്തനങ്ങളെ ഇതു പ്രതികൂലമായി …

മകരവിളക്കിനു മുന്നോടിയായി സന്നിധാനം തീര്‍ഥാടകരെക്കൊണ്ടു നിറഞ്ഞു

January 9, 2023

ശബരിമല: മകരവിളക്കിനു ദിനങ്ങള്‍ മാത്രം ശേഷിക്കെ സന്നിധാനം തീര്‍ഥാടകരെക്കൊണ്ടു നിറഞ്ഞു. മകരജ്യോതി ദര്‍ശനം സാധ്യമാകുന്ന പ്രധാന ഇടങ്ങളിലെല്ലാം വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ മുന്നൊരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു. പാണ്ടിത്താവളത്തും കൊപ്രാക്കളത്തിനു സമീപവും അടുത്ത ദിവസം മുതല്‍ തമ്പടിക്കുന്ന തീര്‍ഥാടകര്‍ പര്‍ണശാലകള്‍ കെട്ടി വിരിവച്ചു …

ശബരിമല; ദിവസ വേതനക്കാരുടെ കൂലി വർദ്ധിപ്പിക്കാൻ നടപടിയുണ്ടാകും: ദേവസ്വം ബോർഡ്

January 9, 2023

ശബരിമല: ശബരിമലയിലെ ദിവസ വേതനതക്കാരുടെ കൂലി വർദ്ധിപ്പിക്കാൻ നടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്. അടുത്ത ബോർഡ് യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ പറഞ്ഞു. ദിവസവേതനക്കാരുടെ പ്രതിസന്ധി സംബന്ധിച്ച വാർത്തയ്ക്ക് പിന്നാലെയാണ് പ്രതികരണം. 420 രൂപയാണ് ശബരിമലയിലെ ദിവസവേതനക്കാർക്ക് …

കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജയകുമാർ മരിച്ചു

January 7, 2023

പത്തനംതിട്ട : ശബരിമല മാളികപ്പുറത്ത് കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെങ്ങന്നൂർ സ്വദേശി ജയകുമാർ മരിച്ചു. 70% പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജയകുമാർ 06/01/2023 വൈകിട്ടോടെയാണ് മരിച്ചത്.മാളികപ്പുറത്ത് കതിന നിറയ്ക്കുന്നതിനിടെ കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. ജയകുമാറിനൊപ്പം …