റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദന്തേവാഡയിൽ 13 നക്സലൈറ്റുകൾ കീഴടങ്ങി

February 12, 2021 - 11:20 am

ന്യൂഡൽഹി: നക്സലൈറ്റ് മേഖലയായ ദന്തേവാഡയിൽ 13 നക്സലൈറ്റുകൾ കീഴടങ്ങി. ‘ലോൺ വർറാതു’ പ്രചാരണത്തിന്റെ ഭാഗമായാണ് ഛത്തീസ്ഗഡ്‌ പോലീസിന് മുന്നിൽ ബുധനാഴ്ച(10/02/21) 13 നക്സലൈറ്റ് പ്രവർത്തകർ കീഴടങ്ങിയത്.

പോലീസിന്റെ പ്രസ്താവന പ്രകാരം 11 പുരുഷന്മാരും രണ്ട് സ്ത്രീകളും ദന്തേവാഡ പോലീസ് സൂപ്രണ്ട് അഭിഷേക് പല്ലവയ്ക്ക് മുന്നിൽ കീഴടങ്ങി.

2020 ജൂണിൽ ആണ് ‘ലോൺ വർറാട്ടു’ (നാട്ടിലേക്ക് മടങ്ങുക) കാമ്പയിൻ ആരംഭിച്ചത്. കഴിഞ്ഞ എട്ട് മാസത്തിനിടെ 310 നക്‌സലുകൾ പോലീസിന് മുന്നിൽ കീഴടങ്ങിയിട്ടുണ്ട്.

പ്രചാരണത്തിൻ കീഴിൽ കീഴടങ്ങിയ ആളുകൾക്ക് പുനരധിവാസ സഹായ പണമായി 10,000 രൂപ ജില്ലാ ഭരണകൂടം നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *