ഭോപ്പാല്‍ | യുദ്ധസാഹചര്യത്തില്‍ ഇന്ധനം കരുതലോടെ ഉപയോഗിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്നാലെ 200 ഓളം കാറുകളുടെ അകമ്പടിയോടെ വാഹന റാലി നടത്തി ബിജെപി നേതാവ്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം.
ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പോലും വഴിയില്‍ കുടുങ്ങി
മധ്യപ്രദേശ് ടെക്സ്റ്റ്ബുക്ക് കോര്‍പ്പറേഷന്റെ ചെയര്‍മാനായി നിയമിതനായ സൗഭാഗ്യ സിങ് ഠാക്കൂര്‍ പദവി ഏറ്റെടുക്കാന്‍ ഭോപ്പാലിലേക്ക് പോകുമ്പോഴാണ് 200ഓളം വാഹനങ്ങളുടെ അകമ്പടിയില്‍ നഗരത്തിലൂടെ കിലോമീറ്ററുകളോളം യാത്രനടത്തിയത്. റാലി നഗരത്തില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുകയും ചെയ്തു.. ഇതോടെ ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പോലും വഴിയില്‍ കുടുങ്ങി.
ഇന്ധന ഉപഭോഗം കുറയ്ക്കണമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു .
വാഹന റാലിയുടെ വിഡിയോയും വൈറലായി. സാധാരണക്കാർക്ക് ഉപദേശം നല്കുന്ന പ്രധാനമന്ത്രി സ്വന്തം പാര്‍ട്ടിയിലെ നേതാക്കളുടെ ധൂര്‍ത്ത് കാണുന്നില്ലേ എന്ന് സാമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നു .രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയും ഇന്ധന വിലവര്‍ധന യിലൂടെയും കടന്നുപോകുമ്പോള്‍ ഇന്ധന ഉപഭോഗം കുറയ്ക്കണമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു .
.