റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ക്ലിഫ് ഹൗസില്‍ ഇരട്ട സ്ഫോടനം നടത്തുമെന്ന് ബോംബ് ഭീഷണി സന്ദേശം

തിരുവനന്തപുരം| മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ഇരട്ട സ്ഫോടനം നടത്തുമെന്ന് ബോംബ് ഭീഷണി സന്ദേശം. ഇമെയില്‍ ആയാണ് സന്ദേശം എത്തിയത്. പിന്നാലെ സ്ഥലത്ത് ബോംബ് സ്‌ക്വാഡും പോലീസും പരിശോധന നടത്തി. പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മെയിലിലേക്ക് ഭീഷണി സന്ദേശം എത്തിയത്.

ഹൈക്കോടതിയിലും സ്ഫോടനം നടത്തുമെന്ന് സന്ദേശത്തിലുണ്ട്.

കൂടാതെ ഹൈക്കോടതിയിലും സ്ഫോടനം നടത്തുമെന്ന് സന്ദേശത്തിലുണ്ട്. ആദ്യത്തേത് ഫരീദാബാദ് ആണെന്നും രണ്ടാമത്തേത് കേരളം ആയിരിക്കുമെന്നും സന്ദേശത്തില്‍ പറയുന്നു. നേരത്തെ വഞ്ചിയൂര്‍ കോടതി, പോലീസ് ആസ്ഥാനം, ശ്രീപത്മനാഭ സ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ ഇമെയില്‍ വഴി ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *