റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോ​ഴി​ക്കോ​ട് മ​ലാ​പ്പ​റ​മ്പി​ൽ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി വീ​ടു​ക​ളി​ലും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി

November 17, 2025 - 5:29 pm

കോ​ഴി​ക്കോ​ട്: മ​ലാ​പ്പ​റ​മ്പി​ൽ ജ​ല അ​തോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി. സ​മീ​പ​ത്തെ വീ​ടു​ക​ളി​ലും, വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി.2025 നവംബർ 17 തിങ്കളാഴ്ച പു​ല​ർ​ച്ചെ​യാ​ണ് കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി​യ​ത്. പൈ​പ്പ് പൊ​ട്ടി​യ​തോ​ടെ റോ​ഡി​ൽ വ​ലി​യ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടു​ക​യും റോ​ഡി​ൽ പ​ല​യി​ട​ത്ത് മ​ണ്ണ് അ​ടി​ഞ്ഞു​കൂ​ടു​ക​യും ചെ​യ്തു. റോ​ഡി​ൽ ഗ​ർ‌​ത്തം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ഈ ​വ​ഴി​യു​ള്ള ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

നി​ല​വി​ൽ പ​മ്പിം​ഗ് നി​ർ​ത്തി​വ​ച്ചു

പൈ​പ്പ് പൊ​ട്ടു​ന്ന​ത് സ്ഥി​ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നും വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് ഉ​ണ്ടാ​കു​ന്ന​തെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. നി​ല​വി​ൽ പ​മ്പിം​ഗ് നി​ർ​ത്തി​വ​ച്ചി​ട്ടു​ണ്ട്. ജ​ല​വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് ജ​ല അ​തോ​റി​റ്റി അ​റി​യി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സ​വും ഇ​തേ സ്ഥ​ല​ത്ത് കു‍​ടി​വെ​ള്ള പൈ​പ്പ് പൊട്ടുകയും ഗ​താ​ഗ​തം ത​ട​സ​പ്പെ​ടുകയും ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *