റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭാ​​​ര​​​ത മാ​​​താ​​​വി​​​നോ​​​ടു​​​ള്ള ബ​​​ഹു​​​മാ​​​നം : യുപിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വന്ദേമാതരം നിർബന്ധമാക്കുമെന്ന് യോഗി ആ​​​ദി​​​ത്യ​​​നാ​​​ഥ്

November 11, 2025 - 6:35 am

.

ഗോ​​​ര​​​ഖ്പു​​​ർ: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ എ​​​ല്ലാ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും ‘വ​​​ന്ദേ​​​മാ​​​ത​​​രം’ പാ​​​ടു​​​ന്ന​​​ത് നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥ്. ഈ ​​​ന​​​ട​​​പ​​​ടി ഭാ​​​ര​​​ത മാ​​​താ​​​വി​​​നോ​​​ടു​​​ള്ള ബ​​​ഹു​​​മാ​​​ന​​​വും അ​​​ഭി​​​മാ​​​ന​​​വും ഉ​​​ണ​​​ർ​​​ത്തു​​​മെ​​​ന്നും ഗോ​​​ര​​​ഖ്പു​​​രി​​​ൽ ന​​​ട​​​ന്ന ‘ഏ​​​ക​​​താ യാ​​​ത്ര’യെ ​​​അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്ത് സം​​​സാ​​​രി​​​ക്ക​​​വേ അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

രാ​​​ഷ്‌ട്രത്തി​​​ന്‍റെ ആ​​​ത്മ​​​ബോ​​​ധ​​​ത്തെ ഉ​​​ണ​​​ർ​​​ത്തി​​​

“സ്വാ​​​ത​​​ന്ത്ര്യ സ​​​മ​​​ര​​​കാ​​​ല​​​ത്ത് ഈ ​​​ഗാ​​​ന​​​മാ​​​ണ് രാ​​​ഷ്‌ട്രത്തി​​​ന്‍റെ ആ​​​ത്മ​​​ബോ​​​ധ​​​ത്തെ ഉ​​​ണ​​​ർ​​​ത്തി​​​യ​​​ത്.സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നു​​​വേ​​​ണ്ടി പോ​​​രോ‌​​​ടി​​​യ ഓ​​​രോ വി​​​പ്ല​​​വ​​​കാ​​​രി​​​യു​​​ടെ​​​യും യു​​​വാ​​​വി​​​ന്‍റെ​​​യും സ്ത്രീ​​​യു​​​ടെ​​​യും കു​​​ട്ടി​​​യു​​​ടെ​​​യും ചു​​​ണ്ടി​​​ൽ വ​​​ന്ദേ​​​മാ​​​ത​​​രം ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. വ​​​ന്ദേ​​​മാ​​​ത​​​ര​​​ത്തെ വ​​​ക്രീ​​​ക​​​രി​​​ക്കാ​​​നും എ​​​തി​​​ർ​​​ക്കാ​​​നും ശ്ര​​​മി​​​ച്ച​​​വ​​​രെ​​​ല്ലാം ഇ​​​ന്ത്യ​​​യു​​​ടെ ഐ​​​ക്യ​​​ത്തെ ത​​​ക​​​ർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

വ​​​ന്ദേ​​​മാ​​​ത​​​ര​​​ത്തെ കോ​​​ൺ​​​ഗ്ര​​​സ് ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ൽ രാ​​​ജ്യം വി​​​ഭ​​​ജി​​​ക്ക​​​പ്പെ​​​ടി​​​ല്ലാ​​​യി​​​രു​​​ന്നു”

1923ൽ ​​​ന​​​ട​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഓ​​​ൾ ഇ​​​ന്ത്യ മു​​​സ്‌​​​ലിം ലീ​​​ഗ് സ​​​ഹ​​​സ്ഥാ​​​പ​​​ക​​​ൻ മു​​​ഹ​​​മ്മ​​​ദ് അ​​​ലി ജൗ​​​ഹ​​​ർ ഈ ​​​ദേ​​​ശീ​​​യ ഗീ​​​ത​​​ത്തെ എ​​​തി​​​ർ​​​ത്ത​​​പ്പോ​​​ൾ രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​ഘ​​​ട​​​നം ആ​​​രം​​​ഭി​​​ച്ചു. അ​​​ന്ന് വ​​​ന്ദേ​​​മാ​​​ത​​​ര​​​ത്തെ കോ​​​ൺ​​​ഗ്ര​​​സ് ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ൽ രാ​​​ജ്യം വി​​​ഭ​​​ജി​​​ക്ക​​​പ്പെ​​​ടി​​​ല്ലാ​​​യി​​​രു​​​ന്നു”- ആ​​​ദി​​​ത്യ​​​നാ​​​ഥ് പ​​​റ​​​ഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *