റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കിയില്‍നിന്നുള്ള വാദ്യുതി ഉത്പാദനം ഒരുമാസത്തോളം ഭാഗികമായി നിലയ്ക്കുമെന്ന് റിപ്പോര്‍ട്ട്

November 11, 2025 - 6:56 am

കൊച്ചി: മൂലമറ്റം പവര്‍ഹൗസിലെ ആറു ജനറേറ്ററുകളില്‍ മൂന്നെണ്ണം അറ്റകുറ്റപ്പണിക്കായി നവംബർ 11 ചൊവ്വാഴ്ചമുതല്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു. ഇക്കാരണത്താൽ സംസ്ഥാനത്തിന്റെ വൈദ്യുതോത്പാദനം പൂര്‍ണമായോ ഭാഗികമായോ ഒരുമാസത്തോളം നിലയ്ക്കുമെന്ന് റിപ്പോര്‍ട്ട്.ഇടുക്കി പവര്‍ഹൗസിലെ അഞ്ച്, ആറ് ജനറേറ്ററുകളിലേക്ക് വെള്ളം എത്തിക്കുന്ന മെയിന്‍ ഇന്‍ലെറ്റ് വാല്‍വിന്റെ സീലുകള്‍ കാലപ്പഴക്കം കാരണം തേഞ്ഞുപോയിട്ടുണ്ട്. ഇത് മാറ്റുന്നതിനാണ് നവംബര്‍ 11 മുതല്‍ ഡിസംബര്‍ 10 വരെ ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തുന്നത്.

പവര്‍ഹൗസിലെ രണ്ടാം പെന്‍സ്റ്റോക്ക് പൈപ്പിന്റെ ഭാഗമാണ് നാല്, അഞ്ച്, ആറ് ജനറേറ്ററുകൾ

ഡാമില്‍നിന്ന് വെള്ളമെത്തുന്ന പവര്‍ഹൗസിലെ രണ്ടാം പെന്‍സ്റ്റോക്ക് പൈപ്പിന്റെ ഭാഗമാണ് നാല്, അഞ്ച്, ആറ് ജനറേറ്ററുകളെന്നതിനാല്‍ നാലാം ജനറേറ്ററിന്റെ പ്രവര്‍ത്തനവും നിര്‍ത്തേണ്ടിവരും. എല്ലാവര്‍ഷവും ജൂലായ്മുതല്‍ ഡിസംബര്‍വരെ ഓരോ ജനറേറ്റര്‍വീതം ഓരോ മാസം അറ്റകുറ്റപ്പണി ചെയ്യുന്നതാണ് പതിവ്. ഇത്തവണ സീലുകള്‍ തേഞ്ഞുപോയത് കണ്ടെത്തിയതുകൊണ്ടാണ് മൂന്ന് ജനറേറ്ററുകളുടെയും അറ്റകുറ്റപ്പണി ഒരുമിച്ചുനടത്തുന്നത്. വൈദ്യുതിയിലുണ്ടാകുന്ന കുറവ് പുറമേനിന്ന് വൈദ്യുതി എത്തിച്ച്‌ പരിഹരിക്കാനാകും.

മാസം 24 കോടി യൂണിറ്റിന്റെ കുറവുണ്ടാകും

ഇടുക്കിയിലെ ആകെ വൈദ്യുതോത്പാദനം 780 മെഗാവാട്ടാണ്. മൂന്നു ണ്ടജനറേറ്ററുകള്‍ നിര്‍ത്തുന്നതോടെ ഇത് പ്രതിദിനം 390 മെഗാവാട്ടായി കുറയും. മാസം 24 കോടി യൂണിറ്റിന്റെ കുറവുണ്ടാകും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *