കിഴക്കമ്പലം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് വളരെ മുമ്പേ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ട്വന്‍റി 20 പാര്‍ട്ടി.കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 21 വാര്‍ഡിലെയും വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലെ മൂന്ന് ഡിവിഷനുകളിലെയും എറണാകുളം ജില്ലാ പഞ്ചായത്ത് വെങ്ങോല ഡിവിഷനിലെയും അടക്കം 25 സ്ഥാനാര്‍ഥികളെയാണ് ഒന്നാം ഘട്ടമായിട്വന്‍റി 20 പാര്‍ട്ടി പ്രഖ്യാപിച്ചത്.
കേരള ചരിത്രത്തില്‍ ആദ്യമായി 90 ശതമാനം സ്ത്രീ സംവരണം ഉറപ്പാക്കി ട്വന്‍റി 20 പാര്‍ട്ടി.
90 ശതമാനം സ്ത്രീ സംവരണം ഉറപ്പാക്കിയാണ് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കിയത്. ഒക്ടോബർ 21 ന് കിഴക്കമ്പലം പഞ്ചായത്ത് പാര്‍ട്ടി എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് കിഴക്കമ്പലം ഗ്രാമ പഞ്ചായത്തിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. കേരള ചരിത്രത്തില്‍ ആദ്യമായാണ് രാഷ്ട്രപുനര്‍നിര്‍മാണ പ്രക്രിയയ്ക്ക് ഇത്രയധികം വനിതാ പങ്കാളിത്തം ഒരു രാഷ്ടീയ പാര്‍ട്ടി ഉറപ്പാക്കുന്നതെന്ന് പാര്‍ട്ടി അധ്യക്ഷന്‍ സാബു എം.ജേക്കബ് പറഞ്ഞു.
ഒന്നാംഘട്ട പ്രചാരണം പൂര്‍ത്തിയാക്കി.
പാര്‍ട്ടി മത്സരിക്കുന്ന മുഴുവന്‍ പഞ്ചായത്തുകളിലെയും ഒന്നാംഘട്ട പ്രചാരണം പൂര്‍ത്തിയാക്കി. പോസ്റ്റര്‍ പ്രചാരണം, വാള്‍പെയിന്‍റിംഗ്, നോട്ടീസ് വിതരണം, മൈക്ക് അനൗണ്‍സ്‌മെന്‍റ് തുടങ്ങിയവ പൂര്‍ത്തിയാക്കിയതായി സാബു വ്യക്തമാക്കി. മാങ്ങയാണ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം.



