റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലക്കാട്ട് കല്ലടിക്കോട്ട് രണ്ട് യുവാക്കള്‍ വെടിയേറ്റു മരിച്ചു

October 14, 2025 - 7:57 pm

പാലക്കാട് | പാലക്കാട്ട് കല്ലടിക്കോട് മൂന്നേക്കറിൽ രണ്ട് യുവാക്കള്‍ വെടിയേറ്റു മരിച്ചു. മരുതംകോട് സ്വദേശി ബിനു, പ്രദേശവാസിയായ നിതിന്‍ എന്നിവരാണ് വെടിയേറ്റു മരിച്ചത്. ഒക്ടോബർ 14 ചൊവ്വാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം.

പോലീസ് വിശദമായ പരിശോധന നടത്തിവരികയാണ്.

അയല്‍വാസികളും സുഹൃത്തുക്കളുമാണ് മരിച്ചവര്‍. ബിനുവിനെ കൊലപ്പെടുത്തിയ ശേഷം നിതിന്‍ സ്വയം വെടിവച്ചു മരിച്ചതാവാമെന്നാണ് സംശയം. നിതിന്‍ ഓട്ടോ ഡ്രൈവറും ബിനു റബര്‍ ടാപ്പിംഗ് തൊഴിലാളിയുമാണ്. നിതിനെ വീടിനകത്തും ബിനുവിനെ റോഡിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹങ്ങള്‍ക്കു സമീപം തോക്കുകളുംകണ്ടെത്തി. സംഭവസ്ഥലത്ത് പോലീസ് വിശദമായ പരിശോധന നടത്തിവരികയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *