റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ഒക്ടോബർ 12-ന്

October 11, 2025 - 6:42 am

പോളിയോ വൈറസ് നിർമ്മാർജനം ലക്ഷ്യമിട്ടു നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ഒക്ടോബർ 12-ന് നടക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. അഞ്ച് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾക്കാണ് തുള്ളി മരുന്ന് നൽകുക. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച രാവിലെ 10 മണിക്ക് കോഴഞ്ചേരി ​ഗവൺമെന്റ് ഹൈസ്കൂളിൽ ആരോ​ഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിപ്‍വഹിക്കും.

22,383 ബൂത്തുകൾ പ്രവർത്തിക്കും

അഞ്ച് വയസ്സിന് താഴെയുള്ള 21,11,010 കുഞ്ഞുങ്ങൾക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകൾ വഴി തുള്ളി മരുന്ന് നൽകാനാണ് ലക്ഷ്യം.
ട്രാൻസിറ്റ്, മൊബൈൽ ബൂത്തുകൾ ഉൾപ്പെടെ 22,383 ബൂത്തുകൾ പ്രവർത്തിക്കും. 44,766 വോളന്റിയർമാർ ബൂത്ത് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. എല്ലാ രക്ഷിതാക്കളും 5 വയസ്സു വരെ പ്രായമുള്ള എല്ലാ കുഞ്ഞുങ്ങൾക്കും പോളിയോ തുള്ളി മരുന്ന് നൽകുകയും പോളിയോ നിർമ്മാർജ്ജന തീവ്രയജ്ഞത്തിൽ പങ്കാളികളാകുകയും ചെയ്യണമെന്ന് മന്ത്രി അഭ്യർഥിച്ചു.

ഒക്ടോബർ 13,14 തീയതുകളിൽ വോളണ്ടിയർമാർ വീടുകളിലെത്തി മരുന്നു നൽകും

സ്കൂളുകൾ, അങ്കണവാടികൾ, വായനശാലകൾ, സർക്കാർ ആരോഗ്യ സ്ഥാപനങ്ങൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലെ ബൂത്തുകൾ ഒക്ടോബർ 12-ന് രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ പ്രവർത്തിക്കും. ബസ് സ്റ്റാന്റുകൾ, റെയിൽവേ ർത്തിക്കും. അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ മൊബൈൽ ബൂത്തുകളും ഒക്ടോബർ 12, 13, 14 തീയതികളിൽ പ്രവർത്തിക്കും.
ഒക്ടോബർ 12ന് ബൂത്തുകളിൽ തുളളിമരുന്ന നൽകാൻ കഴിയാത്ത കുഞ്ഞുങ്ങൾക്ക് ഒക്ടോബർ 13,14 തീയതുകളിൽ വോളണ്ടിയർമാർ വീടുകളിലെത്തി മരുന്നു നൽകും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *