കൊച്ചി: വാട്ടർ മെട്രോയുടെ പുതുതായി നിർമ്മാണം പൂർത്തിയാക്കിയ രണ്ട് ടെർമിനലുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബർ 12 ശനിയാഴ്ച രാവിലെ 10 മണിക്ക് നാടിന് സമർപ്പിക്കും. മട്ടാഞ്ചേരി, വില്ലിംഗ്ടണ്‍ ഐലന്റ് ടെര്‍മിനലുകളാണ് ഉദ്ഘാടനം ചെയ്യുന്നത്.വ്യവസായ മന്ത്രി പി.രാജീവ് അദ്ധ്യക്ഷനായിരിക്കും.
കൊച്ചിയുടെ ചരിത്രത്തിന് അനുയോജ്യമായ നിർമാണം.
38 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയിരിക്കുന്ന ടെർമിനലുകൾ കൊച്ചിയുടെ ചരിത്രത്തിന് അനുയോജ്യമായാണ് നിർമ്മിച്ചിരിക്കുന്നത്. കൊച്ചി നഗരത്തിന്റെ ഗതാഗത രംഗത്തെ കൂടുതൽ ശക്തിപ്പെടുത്തി നാടിന്റെ വികസനം ത്വരിതപ്പെടുത്താൻ മട്ടാഞ്ചേരി, വില്ലിംഗ്ടണ്‍ ഐലന്റ് ടെർമിനലുകൾ വഴിയൊരുക്കും.
