റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സാമ്പത്തിക ഇടപാട് അക്രമത്തില്‍ കലാശിച്ചു ; യുവാവിന്റെ കഴുത്തില്‍ കത്തി കുത്തിയിറക്കി

October 7, 2025 - 1:05 pm

കാസര്‍കോട് | കാസര്‍കോട് വാക്കുതര്‍ക്കത്തിനിടെ യുവാവിന്റെ കഴുത്തില്‍ കത്തി കുത്തിയിറക്കി. സാമ്പത്തിക ഇടപാടാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് അറിയുന്നത്. മത്സ്യവ്യാപാരിയായി അനില്‍കുമാര്‍(36) എന്നയാള്‍ക്കാണ് കുത്തേറ്റത്.

അനില്‍ കുമാറിനോട് ഒരാള്‍ സീതാംഗോളിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടിരുന്നു. ഇവിടെയെത്തിയപ്പോള്‍ അക്രമി സംഘം ഇയാളുടെ കഴുത്തില്‍ കുത്തുകയായിരുന്നു. കഴുത്തില്‍ കത്തി കുത്തിയിറങ്ങിയ നിലയില്‍ അനില്‍കുമാറിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരുക്ക് ഗുരുതരമാണെന്നാണ് അറിയുന്നത്.സംഭവത്തില്‍ പോലീസ് നാല് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *