റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡ്യൂട്ടിക്കിടെ ഹൃദയാഘാതമുണ്ടായ മലയാളി ജവാന്‍ മരിച്ചു

കാസര്‍കോട് | ഡ്യൂട്ടിക്കിടെ ഹൃദയാഘാതം .ഡല്‍ഹി ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്‌സ് സിഗ്‌നല്‍ റെജിമെന്റിലെ ഹവില്‍ദാര്‍ വെള്ളരിക്കുണ്ട് പന്നിത്തടം അരുണ്‍ രാമകൃഷ്ണന്‍ (34) മരിച്ചുസെപ്തംബർ ഒന്നിനായിരുന്നു സംഭവം. രാവിലെ നടന്ന ശാരീരികക്ഷമതാ പരിശോധനയ്ക്കിടെ കുഴഞ്ഞുവീണ അരുണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. . ചികിത്സക്കിടെ മരണപ്പെടുകയായിരുന്നു.

സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു.

ഏതാനും മാസം മുമ്പാണ് അരുണ്‍ നാട്ടില്‍ വന്നുപോയത്. രാമകൃഷ്ണന്‍-തങ്കമണി ദമ്പതികളുടെ മകനാണ്. ഭാര്യ: ശരണ്യ (വെള്ളരിക്കുണ്ട് ബെവ്‌കോ ജീവനക്കാരി). സഹോദരങ്ങള്‍: ആനന്ദ്, അരവിന്ദ്. മൃതദേഹം വെള്ളരിക്കുണ്ടിലെത്തിച്ച് സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *