റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാനഡയിലെ ഇൻഡ്യൻ സ്ഥാനപതിയായി ദിനേഷ് കെ പട്നായിക് ഉടൻ ചുമതലയേൽക്കും

August 29, 2025 - 6:40 am

ന്യൂഡൽഹി: കാനഡയിലെ ഇന്ത്യയുടെ സ്ഥാനപതിയായി ദിനേഷ് കെ പട്നായികിനെ നിയമിച്ചു. 1990 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥനായ ദിനേഷ് നിലവിൽ സ്പെയിനിലെ ഇന്ത്യൻ അംബാസഡറായി സേവനമനുഷ്ഠിക്കുകയാണ്. വിദേശകാര്യ മന്ത്രാലയത്തിന്റെ വിജ്ഞാപനമനുസരിച്ച് അദ്ദേഹം ഉടൻ തന്നെ കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി ചുമതലയേൽക്കും.

ഒമ്പത് മാസങ്ങൾ ശേഷമാണ് കാനഡയിൽ ഇന്ത്യ ഇപ്പോൾ പുതിയ സ്ഥാനപതിയെ നിയമിക്കുന്നത്.

ഖലിസ്ഥാൻ തീവ്രവാദി ഹർദീപ് സിങ് നിജ്ജർ വധത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവനയെത്തുടർന്ന് 2023 സെപ്തറിലാണ് കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളാകുന്നത്. തുടർന്ന് 2024 ഒക്ടോബറിൽ കാനഡയിലെ തങ്ങളുടെ സ്ഥാനപതിയെ പിൻവലിക്കാൻ ഇന്ത്യ തീരുമാനിച്ചു. ഇതിനുശേഷം ഒമ്പത് മാസങ്ങൾ ശേഷമാണ് കാനഡയിൽ ഇന്ത്യ ഇപ്പോൾ പുതിയ സ്ഥാനപതിയെ നിയമിക്കുന്നത്.

ഇന്ത്യ കാനഡ ബന്ധം പൂർവ്വസ്ഥിതിയിലായേക്കുമെന്ന പ്രതീക്ഷ

കനേഡിയൻ പ്രധാനമന്ത്രിയായിരുന്ന ജസ്റ്റിൻ ട്രൂഡോ ആരോപണത്തെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിൽ ഗുരുതരമായ നയതന്ത്ര സംഘർഷങ്ങൾക്ക് ഇടയാക്കി. മാർക് കാർണി പുതിയ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയതോടെ ഇന്ത്യ കാനഡ ബന്ധം പൂർവ്വസ്ഥിതിയിലായേക്കുമെന്ന പ്രതീക്ഷകൾ ഉടലെടുത്തിരുന്നു. ഇതിന് ശക്തി പകരുന്നതാണ് പുതിയ തീരുമാനമെന്നാണ് വിലയിരുത്തലുകൾ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *