റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള പോര് കനക്കുന്നു

August 25, 2025 - 11:05 am

തിരുവനന്തപുരം | രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവച്ചതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള പോര് കനക്കുന്നതിനിടെ അവകാശവാദവുമായി ചാണ്ടി ഉമ്മനും രംഗത്ത്. അബിന്‍ വര്‍ക്കിയുടെയും കെ എം അഭിജിത്തിന്റെയും ബിനു ചുള്ളിയിലിന്റെയും പേരുകള്‍ക്കു പിന്നാലെയാണ് ഇപ്പോള്‍ ചാണ്ടി ഉമ്മന്റെ പേരും ഉയരുന്നത് .

ചാണ്ടി ഉമ്മനുവേണ്ടി ഉമ്മന്‍ചാണ്ടി ബ്രിഗേഡാണ് രംഗത്തിറങ്ങിയിരിക്കുന്നത്..

സമുദായ സമവാക്യത്തിന്റെ പേരില്‍ അബിന്‍ വര്‍ക്കിയെ അകറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് ചാണ്ടി ഉമ്മന്റെ രംഗ പ്രവേശം. ചാണ്ടി ഉമ്മനുവേണ്ടി ഉമ്മന്‍ചാണ്ടി ബ്രിഗേഡാണ് രംഗത്തിറങ്ങിയിരിക്കുന്നത്.. അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയ ചാണ്ടി ഉമ്മന്‍ എം എല്‍ എയുടെ അനുകൂലികള്‍ ദേശീയ നേതൃത്വത്തിന് കത്തയച്ചു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ചാണ്ടി ഉമ്മന് ലഭിക്കണമെന്നാവശ്യപ്പെട്ടുള്ള കത്തില്‍ 27 ഭാരവാഹികൾ ഒപ്പിട്ടിട്ടുണ്ട്.

വിഷ്ണു സുനില്‍ പന്തളത്തിന്റെ പേരും സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടി ബ്രിഗേഡ് ഉന്നയിക്കുന്നുണ്ട്.

സംസ്ഥാന അധ്യക്ഷന്റെ നിയമനം സംസ്ഥാന കമ്മിറ്റിയില്‍ നിന്നല്ലെങ്കില്‍ കെ എം അഭിജിത്തിനെ പിന്തുണക്കാനും ഉമ്മന്‍ചാണ്ടി ബ്രിഗേഡ് ധാരണയില്‍ എത്തിയിട്ടുണ്ട്. ഇതിനൊപ്പം തന്നെ വിഷ്ണു സുനില്‍ പന്തളത്തിന്റെ പേരും സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടി ബ്രിഗേഡ് ഉന്നയിക്കുന്നുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പകരക്കാരന്‍ ഈ മൂന്നു പേരില്‍ ഒരാളായിരിക്കണമെന്ന നിലപാടാണ് ഉമ്മന്‍ചാണ്ടി ബ്രിഗേഡ് മുന്നോട്ട് വച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *