റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ വൈദീകൻ കോടതിയില്‍ കീഴടങ്ങി

July 27, 2025 - 6:04 am

കാസര്‍കോട് \ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ പള്ളി വികാരി കോടതിയില്‍ കീഴടങ്ങി. അതിരുമാവ് സെന്റ് പോള്‍സ് പള്ളി വികാരിയായിരുന്ന എറണാകുളം കോതമംഗലം രാമല്ലൂരിലെ ടി മജോ എന്ന ഫാ. പോള്‍ തട്ടുംപറമ്പിലാണ് കാസര്‍കോട് ജില്ലാ കോടതിയില്‍ കീഴടങ്ങിയത്

കേസിന് പിന്നാലെ പ്രതി ഒളിവില്‍ പോവുകയായിരുന്നു.

പതിനേഴുവയസ്സുകാരനെ നിരവധി തവണ പീഡനത്തിനിരയാക്കിയെന്നാണ് ചിറ്റാരിക്കാല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. കേസിന് പിന്നാലെ പ്രതി ഒളിവില്‍ പോവുകയായിരുന്നു. 2024 മെയ് 15 മുതല്‍ ആഗസ്ത് 13 വരെയുള്ള കാലയളവില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ കോടതിയില്‍ കീഴടങ്ങിയ പ്രതിയെ റിമാൻഡ് ചെയ്തു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *