റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

കൊച്ചി: കൊല്ലം തേവലക്കര സ്കൂളില്‍ വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രതിOfficers, donot look കരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സംഭവത്തിൽ രാഷ്ട്രീയം കാണാതെ ശക്തമായ നടപടിയെടുക്കണമെന്നും കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ച പാടില്ലെന്നും മന്ത്രി പറഞ്ഞു. താൻ കേന്ദ്രകഥാപാത്രമായെത്തിയ ജെ.എസ്.കെ സിനിമയുടെ പ്രദർശനത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു സുരേഷ് ഗോപി.

സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ അഹന്ത ഒടുക്കണം

‘രാഷ്ട്രീയം കാണാതെ ശക്തമായ നടപടിയെടുക്കണം. സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരുടെ ഒരു രാഷ്ട്രീയ അഹന്ത അത് ഒടുക്കണം. പൊതുസമൂഹം ഇടപെടുന്ന സ്ഥാപനങ്ങളില്‍, സ്കൂളുകളിലും ആശുപത്രികളിലുമൊക്കെ, സുരക്ഷയുറപ്പാക്കേണ്ടത് പ്രധാനമാണ്. സര്‍ക്കാര്‍ കണ്ണടച്ച് നടപടിയെടുക്കണം. മാതൃകാപരമായ നടപടിയെടുക്കണം.ഡി.ഇ.ഒ. ഉത്തരം പറയണം. ആരാണ് മാനേജ്‌മെന്റ് എന്നതിലൊന്നും ഞാന്‍ ഇടപെടുന്നില്ല. സ്‌കൂളാണ്, കുഞ്ഞുങ്ങളുടെ സുരക്ഷയില്‍ വീട്ടുവീഴ്ച പാടില്ല. അത് അവര്‍ ആത്മപരിശോധന നടത്തട്ടെ ഇങ്ങനെയുള്ള മാനേജ്‌മെന്റുമായി നടക്കണോയെന്ന്. പ്രാപ്തിയില്ലെങ്കില്‍ കളഞ്ഞിട്ടു പോകട്ടെ, സുരേഷ് ഗോപി പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *