റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നാല് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 21കാരൻ അറസ്റ്റില്‍

July 13, 2025 - 6:39 am

ബെംഗളൂരു: കർണാടകയിലെ മാണ്ഡ്യയില്‍ നാല് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 21കാരൻ അറസ്റ്റില്‍. ഉത്തർപ്രദേശിലെ ലക്നോ സ്വദേശിയായ പ്രവീണ്‍ ആണ് അറസ്റ്റിലായത്. ബിഹാർ സ്വദേശികളുടെ കുഞ്ഞാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞ 18 മാസമായി മാണ്ഡ്യയിലെ ഒരു പ്ലൈവുഡ് ഫാക്ടറിയില്‍ ജോലി ചെയ്തുവരികയാണ് ഇവർ. പ്രതിയും ഇവിടെ ജീവനക്കാരനായിരുന്നു.

ആളൊഴിഞ്ഞ സ്ഥലത്തേക്ക് കുട്ടിയെ കൊണ്ടുപോയി

ജൂലൈ 13 ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഫാക്ടറി പരിസരത്ത് നിന്ന് അകലെ, ആളൊഴിഞ്ഞ സ്ഥലത്തേക്ക് കുട്ടിയെ കൊണ്ടുപോയതിനു ശേഷമാണ് ഇയാള്‍ കൃത്യം നടത്തിയത്.കുട്ടിയെയും പ്രവീണിനെയും കാണാതായതിനെ തുടർന്ന് ദമ്പതികള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *