റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
കാര്‍ നിയന്ത്രണം വിട്ട് തൊട്ടടുത്ത വീടിന്റെ മതിലില്‍ ഇടിച്ച് തല കീഴായി മറിയുകയായിരുന്നു

വളാഞ്ചേരിയില്‍ കാര്‍ മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്ക്

April 29, 2026 - 6:04 am

 

മലപ്പുറം | വളാഞ്ചേരിയില്‍ കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അപകടം. സംഭവത്തില്‍ കാറിലുണ്ടായിരുന്ന കുട്ടികളടക്കം അഞ്ച് പേര്‍ക്ക് പരുക്കേറ്റു.ഏപ്രിൽ 28 ചൊവ്വാഴ്ച ഉച്ചക്ക് വളാഞ്ചേരി മനക്കപ്പടി റോഡില്‍ വെച്ചാണ് അപകടമുണ്ടായത്.

നിസാരപരിക്ക് മാത്രമാണുള്ളത്

പോക്കറ്റ് റോഡിലൂടെ വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് തൊട്ടടുത്ത വീടിന്റെ മതിലില്‍ ഇടിച്ച് തല കീഴായി മറിയുകയായിരുന്നു. പ്രദേശത്തുള്ള നാട്ടുകാര്‍ ഓടിക്കൂടി വളരെ ശ്രമകരമായിട്ടാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. നിസാരപരിക്ക് മാത്രമാണുള്ളത്. ഇവരെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *