റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ അ​ജ്മ​ൽ, അ​ജ്സ​ൽ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കൂ​ട്ടു​കാ​ർ​ക്കൊ​പ്പം കു​ളി​ക്കു​ന്ന​തി​നി​ടെ ഒ​ഴു​ക്കി​ൽ​പ്പെട്ട് ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു.

April 28, 2026 - 4:09 pm

 

കൊ​ച്ചി: പെ​രു​മ്പാ​വൂ​ർ അ​ശ​മ​ന്നൂ​രി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. മ​ല​പ്പു​റം, കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ അ​ജ്മ​ൽ, അ​ജ്സ​ൽ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഒ​ഴു​ക്കി​ൽ​പ്പെ​ട്ട ഒ​രാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പെ​രി​യ​വാ​ലി ക​നാ​ലി​ൽ കൂ​ട്ടു​കാ​ർ​ക്കൊ​പ്പം കു​ളി​ക്കു​ന്ന​തി​നി​ടെ ഇ​വ​ർ ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. ചെ​റു​കു​ന്നം കെ​എം​പി ന​ഴ്സിം​ഗ് കോ​ള​ജി​ലെ ആ​റു വി​ദ്യാ​ർ​ഥി​ക​ളാ​ണ് സ്ഥ​ല​ത്തെ​ത്തി​യ​ത്. ഇ​തി​ൽ മൂ​ന്നു​പേ​ർ കു​ളി​ക്കാ​നി​റ​ങ്ങു​ക​യാ​യി​രു​ന്നു.

ക​നാ​ലി​ൽ 10 അ​ടി​യോ​ളം വെ​ള്ള​മു​ണ്ടാ​യി​രു​ന്നു.

ഷ​ട്ട​ർ തു​റ​ന്ന സ​മ​യ​മാ​യ​തി​നാ​ൽ 10 അ​ടി​യോ​ളം വെ​ള്ള​മു​ണ്ടാ​യി​രു​ന്നു. വെ​ള്ള​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​പ്പോ​യി. നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ പു​റ​ത്തെ​ടു​ത്ത​ത്. ഒ​ഴ​ക്കി​ൽ​പ്പെ​ട്ട മൂ​ന്നാ​മ​നെ കോ​ത​മം​ഗ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​രി​ച്ച ര​ണ്ടു​പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ പെ​രു​മ്പാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *