ന്യൂഡൽഹി: കേരളമടക്കമുള്ള നാലു സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ ഏപ്രിൽ 29 ന് പുറത്തുവരും. പശ്ചിമബംഗാളിലെ അവസാനഘട്ട വോട്ടെടുപ്പ് ഇന്നു വൈകുന്നേരം അവസാനിക്കുന്നതിനു പിന്നാലെയായിരിക്കും ദേശീയ മാധ്യമങ്ങൾ തങ്ങളുടെ എക്സിറ്റ് പോൾ സർവേ ഫലങ്ങൾ പുറത്തുവിടുക.
ഇന്നു വൈകുന്നേരം 6.30മുതൽ മാധ്യമങ്ങൾക്ക് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിട്ടു തുടങ്ങാം.
ബംഗാളിലെ പോളിംഗ് സമയം വൈകുന്നേരം ആറുവരെയാണെന്നിരിക്കെ 6.30മുതൽ മാധ്യമങ്ങൾക്ക് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിട്ടു തുടങ്ങാം. മേയ് നാലിനാണ് വോട്ടെണ്ണൽ. കേരളം, ആസാം, പുതുച്ചേരി എന്നിവിടങ്ങളിൽ ഒന്പതിനും തമിഴ്നാട്ടിൽ 23നുമാണ് വോട്ടെടുപ്പ് നടന്നത്. ബംഗാളിലെ ആദ്യഘട്ട വോട്ടെടുപ്പും 23നായിരുന്നു.
.


